ഇ. ശ്രീധരന് ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞ് ഡെല്‍ഹി മെട്രോ യാത്രയുടെ സുഖമാസ്വദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി

single-img
25 April 2015

Metroകേരളത്തിലെ മെട്രോയെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തി അവസാനം മനംമടുത്ത മലയാളിയായ ഇ.ശ്രീധരന് മെട്രോ യാത്രയുടെ സുഖമാസ്വദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹൃദയം നിറഞ്ഞ നന്ദി. നാഷണല്‍ ഇന്റലിജന്‍സ് അക്കാദമിയുടെ ഉദ്ഘാടന ചടങ്ങിനായുള്ള യാത്രയ്ക്കാണു മോദി മെട്രോ തെരഞ്ഞെടുത്തത്. ദൗള കുവാ സ്റ്റേഷനില്‍ നിന്നും ദ്വാരക സ്റ്റേഷനിലേയ്ക്കാണു മോദി മെട്രോയില്‍ യാത്ര ചെയ്തത്.

ഇ. ശ്രീധരന്‍ പല തവണ തന്നോടു മെട്രോയെക്കുറച്ചു സംസാരിച്ചിട്ടുണ്‌ടെന്നും ഇപ്പോള്‍ താനതു നേരിട്ടനുഭവിച്ചെന്നും മോദി പറഞ്ഞു തുടര്‍ന്നു ട്വിറ്ററില്‍ ഈ ശ്രീധരനു മോദി നന്ദി രേഖപ്പെടുകയും ചെയ്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

‘മെട്രോ യാത്ര ഞാന്‍ പരമാവധി ആസ്വദിച്ചു. ഡല്‍ഹി മെട്രോയ്ക്കും ശ്രീധരന്‍ജിക്കും നന്ദി’യെന്നായിരുന്നു പ്രധാനമന്ത്രി ട്വറിറ്ററില്‍ എഴുതിയത്.