മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ വിസ്മയിപ്പിച്ചുവെന്ന് അമിതാഭ് ബച്ചന്‍

single-img
25 April 2015

amitabh-bachanദുല്‍ക്കല്‍ സല്‍മാന്‍ നായകനായെത്തിയ ഒകെ കണ്‍മണി താന്‍ കണ്ടുവെന്നും അതില്‍ മലയാളത്തിലെ മെഗാസ്റ്റാര്‍ മമമ്മൂട്ടിയുടെ മകന്‍ വിസ്മയിപ്പിച്ചുവെന്നും അമിതാഭ് ബച്ചന്‍. ചിത്രത്തിലെ ദുല്‍ക്കറിന്റെ അഭിനയത്തെ പുകഴ്ത്തി ബ്ലോഗില്‍ കുറിപ്പെഴുതിയാണ് സീനിയര്‍ ബച്ചന്‍ തന്റെ മനസ്സ് തുറന്നത്.

പുതുതലമുറയിലെ പ്രണയത്തെപ്പറ്റിയുള്ള മണിരത്‌നത്തിന്റെ പുതിയ തമിഴ് സിനിമ മനോഹരമാനയിരിക്കുന്നുശവന്നും മാറുന്ന കാലത്തിനൊപ്പം യുവതലമുറയുടെ മാറുന്ന കാഴ്ചപ്പാടും കൂടി കൂട്ടിയിണക്കി അദ്ദേഹം ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നുവെന്നും ബച്ചന്‍ ബ്ലോഗില്‍ പറയുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച യുവ അഭിനേതാക്കള്‍ തന്നെ വളരെ ആകര്‍ഷിച്ചതായും അതില്‍ മലയാള സിനിമയിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെ വിസ്മയിപ്പിച്ചതായും അദ്ദേഹം പറയുന്നു. നായികയായി അഭിനയിച്ച യുവതിയും നല്ല പ്രകടനം കാഴ്ചവെച്ചുവെന്നും അദ്ദേഹം പറയുന്നു.

മകള്‍ ശ്വേതയ്‌ക്കൊപ്പമാണ് അമിതാഭ് ബച്ചന്‍ ഒകെ കണ്‍മണി കാണാന്‍ പോയത്. താന്‍, പുതിയ സിനിമകള്‍ കാണുമ്പോള്‍ ഇത്രയും മികച്ച ചിത്രങ്ങള്‍ പിറക്കുന്ന ഈ കാലഘട്ടത്തില്‍ ജനിക്കാനായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നുവെന്നും പുതുതലമുറയിലെ അഭിനേതാക്കള്‍ പ്രേക്ഷകനെ വളരെയധികം ആകര്‍ഷിക്കുന്നുവെന്നു േബചഎചന്‍ ബറയുന്നു. അവരെ വീക്ഷിച്ച് അവരില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. ഈ സിനിമകളിലൊക്കെ അഭിനയിക്കാനുള്ള അവസരം അത് ചെറുതാണെങ്കില്‍ പോലും എനിക്ക് ലഭിക്കുന്നത് ഇഷ്ടമാണെന്നും ബച്ചന്‍ വെളിപ്പെടുത്തുന്നു.