ബംഗ്ലാദേശുമായുള്ള ഏകദിന പരമ്പരയിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ട്വന്റി-20 യിലും പാകിസ്ഥാന്‍ ദയനീയമായി പരാജയപ്പെട്ടു

single-img
25 April 2015

Afridiബംഗ്ലാദേശുമായുള്ള ഏകദിന പരമ്പരയിലെ നാണംെകട്ട തോല്‍വിക്ക് പിന്നാലെ ട്വന്റി-20 യിലും പാകിസ്ഥാന്‍ ദയനീയമായി പരാജയപ്പെട്ടു. ഏഴുവിക്കറ്റിനായിരുന്നു ബംഗഌമദശ് പാകിസ്ഥാനെ ഇത്തവണ നാണം കെടുത്തിയത്. പാകിസ്താന്റെ 141 റണ്‍സ് 22 പന്ത് ബാക്കിനില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേശ് മറികടന്നു. സ്‌കോര്‍ പാകിസ്താന്‍ 20 ഓവറില്‍ അഞ്ചിന് 141. ബംഗ്ലാദേശ് 16.2 ഓവറില്‍ മൂന്നിന് 143.

അരസെഞ്ച്വറി നേടിയ ഷാക്കിബ് അല്‍ ഹസ്സനും (57 നോട്ടൗട്ട്) സാബിര്‍ റഹ്മാനും (51 നോട്ടൗട്ട്) ചേര്‍ന്നാണ് ബംഗ്ലാദേശിന് വിജയം നേടിക്കൊടുത്തത്. പാക് ഇന്നിങ്‌സില്‍ 37 റണ്‍സെടുത്ത മുക്താര്‍ അഹമ്മദും 30 റണ്‍സെടുത്ത ഹാരിസ് സൊഹൈലും മാത്രമേ പൊരുതാനുള്ള മനസ്സെങ്കിലും കാട്ടിയുള്ളു.