സുഹൃത്തുക്കളുമൊത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ നെഞ്ചില്‍ പന്തു കൊണ്ട് ആറു വയസുകാരന്‍ മരിച്ചു

single-img
24 April 2015

download (2)ഹൈദരാബാദിൽ സുഹൃത്തുക്കളുമൊത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ നെഞ്ചില്‍ പന്തു കൊണ്ട് ആറു വയസുകാരന്‍ മരിച്ചു. വനസ്ഥലീപുരത്തെ വീടിന് സമീപം ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കെ വംശീകൃഷ്ണയുടെ നെഞ്ചില്‍ സുഹൃത്ത് അടിച്ചകറ്റിയ ഷോട്ട് കൊള്ളുകയായിരുന്നു.

പന്തു കൊണ്ട ഉടന്‍ തന്നെ തളര്‍ന്നു വീണ കൂട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വംശീകൃഷ്ണയുടെ പതിനാലുകാരനായ സുഹൃത്തിനെതിരെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.