തത്സമയ ചാനൽ ചർച്ചയ്ക്കിടെ ആം ആദ്മി പാർട്ടി നേതാവ് അശുതോഷ് പൊട്ടിക്കരഞ്ഞു

single-img
24 April 2015

downloadആം ആദ്മി പാർട്ടി നേതാവ് അശുതോഷ് തത്സമയ ചാനൽ ചർച്ചയ്ക്കിടെ പൊട്ടിക്കരഞ്ഞു. ഡൽഹിയിലെ ജന്തർ മന്ദറിൽ ബുധനാഴ്ച നടന്ന എ.എ.പിയുടെ റാലിക്കിടെ ആത്മഹത്യ ചെയ്ത രാജസ്ഥാൻ കർഷകൻ ഗജേന്ദ്രസിംഗിന്റെ മകൾ മേഘയുടെ മുന്നിലാണ് അശുതോഷ് വിതുമ്പിയത്.

 
താൻ കുറ്റവാളിയാണെന്ന് പ്രസ്താവിച്ച നേതാവ് അവരുടെ പിതാവിനെ മരണത്തിൽ നിന്ന് തടയാൻ കഴിയാത്തതിൽ ഖേദം പ്രകടിപ്പിച്ചു. മേഘ തനിക്ക് മാപ്പു നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും മുൻ കാല മാധ്യമപ്രവർത്തകൻ ആജ് തക് ചാനലിൽ നടന്ന ചർച്ചയിൽ വ്യക്തമാക്കി.

 

കർഷക ആത്മഹത്യയെ രാഷ്ട്രീയവത്ക്കരിക്കുന്നത് നിർത്താൻ രാജ്നാഥ് സിംഗ്, അജയ് മാക്കൻ, സംബിത് പത്ര എന്നിവർ തയ്യാറാകണമെന്ന് അശുതോഷ് കരഞ്ഞുകൊണ്ട് ആവശ്യപ്പെട്ടു.