ക്രിക്കറ്റ് ഇതിഹാസം ജോണ്ടി റോഡ്‌സിന് മകള്‍ പിറന്നു; ഇന്ത്യയില്‍ ജനിച്ച കുട്ടിക്ക് ജോണ്ടി പേരുമിട്ടു: ഇന്ത്യ ജെന്നി റോഡ്‌സ്

single-img
24 April 2015

24jonty-indiaദക്ഷിണാഫ്രിക്കയുടെ മുന്‍ ക്രിക്കറ്റ് താരവും ഫീല്‍ഡിങ്ങ് ിതിഹാസവും നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഫീല്‍ഡിങ് കോച്ചുമായ ജോണ്‍ടി റോഡ്‌സിനു മുംബൈയിലെ സാന്താക്രൂസ് ആശുപത്രിയില്‍ വെച്ച് മകള്‍ പിറന്നു. ഇന്ത്യയില്‍ വെച്ച് പിറന്ന മകള്‍ക്ക് പേരിടാന്‍ ജോണ്ടിക്ക് രണ്ടാമതൊന്ന് ആമലാചിക്കേണ്ടി വന്നില്ല. ഇന്ത്യ ജെന്നി റോഡ്‌സ്

ട്വിറ്ററിലൂടെ റോഡ്‌സ് തന്നെയാണ് തനിക്ക് കുഞ്ഞ് ജനിച്ച സന്തോഷവിവരം പുറത്തുവിട്ടത്. റോഡ്‌സിന്റെ ഭാര്യ മെലാനി റോഡ്‌സ് മുംബൈയിലെ സാന്താക്രൂസ് ആശുപത്രിയിലാണ് മകള്‍ക്കു ജന്മം നല്‍കിയത്. കഴിഞ്ഞ മൂന്നുമാസമായി വാട്ടര്‍ ബര്‍ത്തിനായുള്ള തയാറെടുപ്പിലായിരുന്നു മെലാനി. വാട്ടര്‍ ബര്‍ത്ത് അമ്മയ്ക്കും കുഞ്ഞിനും ഏറ്റവും ഗുണപ്രദമായ രീതിയാണെന്ന് സാന്താക്രൂസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.