സ്റ്റിയറിങ്ങ് തകരാറുണ്ടെന്ന ഡ്രൈവറുടെ മുന്നറിയിപ്പ് വകവയ്ക്കാതെ അധികൃതര്‍ സര്‍വ്വീസിനയച്ച കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍പ്പെട്ടു

single-img
24 April 2015

Busതലേദിവസം സ്റ്റിയറിങ്ങിന് തകരാറുണ്ടെന്ന് ഡ്രൈവര്‍ റിപ്പോര്‍ട്ടു നല്‍കിയത് ഗൗരവത്തിലെടുക്കാതെ അധികൃതര്‍ സര്‍വീസിനയച്ച കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് ബസില്‍ യാത്ര ചെയ്തിരുന്ന ആറുപേര്‍ക്ക് പരുക്കേറ്റു. ആര്യനാട് ഡിപ്പോയിലെ ബസാണു കഴിഞ്ഞദിവസം കാട്ടാക്കടയില്‍ നിന്ന് ആര്യനാട് വഴി നെടുമങ്ങാട്ടേക്കു സര്‍വീസ് നടത്തുന്ന വഴിയില്‍ അപകടത്തില്‍പ്പെട്ടത്.

യാത്രയ്ക്കിടയില്‍ ബസ് വൈദ്യുതി പോസ്റ്റും കുടിവെള്ള പൈപ്പും തകര്‍ത്ത് മണ്‍തിട്ടയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. പരുക്കേറ്റവരെ ഉടന്‍തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. സ്റ്റിയറിങ് തിരിയാതിരുന്നതാണ് അപകടകാരണമെന്നു ബസ് ഡ്രൈവര്‍ കോഴിക്കോട് ഉള്ളിയേരി ഹരിദ്വാറില്‍ സജീവന്‍ പറഞ്ഞു.

ഈ ബസിന്റെ (ടിപി 824) സ്റ്റിയറിങ് കേടാണെന്നു ബുധനാഴ്ച സര്‍വീസ് നടത്തിയ ഡ്രൈവര്‍ ഷിജു ഡ്യൂട്ടി കഴിഞ്ഞ സമയം ലോഗ്് ഷീറ്റില്‍ രേഖപ്പെടുത്തിയിരുന്നുവെങ്കിലും അധികൃതര്‍ ഇത് മുഖവിലയ്‌ക്കെടുക്കാതെ ബസിനെ യാത്രയ്ക്കായി അയക്കുകയായിരുന്നു. ബസ് അപകടത്തില്‍ ശപട്ട സമയം വൈദ്യുതി ലൈനില്‍ ശെവദ്യുതി ഇല്ലാത്തതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.