തെളിവുണ്ടെങ്കില്‍ എന്തുകൊണ്ട് മന്ത്രിമാര്‍ക്കെതിരെ അന്വേഷണമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് ലോകായുക്ത

single-img
24 April 2015

hammer_may53

ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണ തെളിവുണ്ടെങ്കില്‍ എന്തു കൊണ്ട് മന്ത്രിമാര്‍ക്കെതിരെ അന്വേഷണമില്ലെന്ന് ലേകായുക്ത. അന്വേഷണപുരോഗതിയും മന്ത്രിമാര്‍ക്കെതിരെ എന്ത് നടപടിയെടുത്തുവെന്നും അറിയിക്കണമെന്നും ലോകായുക്ത ആവശ്യപ്പെട്ടു. ൃ

സുപ്രീം കോടതി പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ അനുസരിക്കണമെന്ന് വ്യക്തമാക്കിയ ലോകയുക്ത ഇക്കാര്യങ്ങള്‍ കാണിച്ച് ജൂണ്‍ 22ന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു.

ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ധനമന്ത്രി കെ.എം. മാണിക്കു പുറമെ മന്ത്രിമാരായ കെ.ബാബുവിനും വി.എസ്.ശിവകുമാറിനും കോഴ നല്‍കിയെന്ന് കോടതയില്‍ രേഖപ്പെടുത്തിയ ബിജു രമേശിന്റെ രഹസ്യ മൊഴി പുറത്തുവന്നിരുന്നു. മന്ത്രി കെ ബാബുവിനു 10 കോടി രൂപ വിവിധ ഘട്ടങ്ങളിലാണു നല്‍കിയതെന്നു മൊഴിയില്‍ വ്യക്തമാക്കുന്നു. കെ.എം.മാണിക്ക് ഒരു കോടി രൂപ നല്‍കിയെന്നാണു മൊഴിയിലുള്ളത്. എന്നാല്‍ ശിവകുമാറിനു നല്‍കിയ കോഴ എത്രയാണെന്ന് മൊഴിയില്‍ വ്യക്തമാക്കുന്നില്ല.