രോഗങ്ങളുമായെത്തുന്ന കാലവര്‍ഷത്തിന് മുന്നോടിയായി നാട് വൃത്തിയാക്കാന്‍ ഈ വരുന്ന 28 ന് 10 മുതല്‍ 12 വരെ പുത്തൂര്‍ പഞ്ചായത്തിലെ ജനങ്ങള്‍ കടകള്‍ തുറക്കാതേയും വാഹനങ്ങള്‍ ഓടാതേയും ശുചിത്വ ഹര്‍ത്താല്‍ ആചരിക്കുന്നു

single-img
24 April 2015

OLYMPUS DIGITAL CAMERA

ഈ വരുന്ന് 28 ന് പുത്തൂര്‍ പഞ്ചായത്ത് ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഹര്‍ത്താലെന്ന് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കാന്‍ വരട്ടെ. ഇതി ശുചിത്വ ഹര്‍ത്താലാണ്. കേരളത്തില്‍ ആദ്യമായി ഒരു പഞ്ചായത്ത് ആചരിക്കുന്ന ശുചിത്വ ഹര്‍ത്താല്‍ കൂടിയാണിത്. 28 ന് 10 മുതല്‍ 12 വരെ പഞ്ചായത്തിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടും വാഹനങ്ങള്‍ ഓടാതെയും സ്വന്തം നാട് വൃത്തിയാക്കാന്‍ നാട്ടുകാര്‍ കക്ഷിരാഷട്രീയ ഭേദമന്യേ ഈ ശുചിത്വ ഹര്‍ത്താലുമായി കൈകോര്‍ക്കുകയാണ്.

പുതത്തൂര്‍ പഞ്ചായത്തിലെ ഏകദേശം 500 സ്ഥാപനങ്ങള്‍ ഹര്‍ത്താലിനോടനുബന്ധിച്ച് അടച്ചിടും. പഞ്ചായത്തും ആരോഗ്യവകുപ്പും വ്യാപാരി സംഘടനകളും സേവന സംഘടനകളുമെല്ലാമുണ്ട് ഈ ഹര്‍ത്താലില്‍. വാഹന ഉടമകളും മറ്റു നാട്ടുകാര്‍ക്കൊപ്പം ശുചിത്വ ഹര്‍ത്താലിനോട് അനുഭാവം പ്രകടിപ്പിച്ചുകഴിഞ്ഞതിനാല്‍ തുടങ്ങും മുമ്പു തന്നെ ഈ ശുചിത്വ ഹര്‍ത്താല്‍ വിജയത്തിലേക്ക് അടുത്തിരിക്കുകയാണ്.

2013ല്‍ തൃശൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഡെങ്കിപ്പനിയുണ്ടായത് ഈ പഞ്ചായത്തിലായിരുന്നു. 35 പേരില്‍ ഡെങ്കി സ്ഥിരീകരിക്കുകയും നൂറിലേറെപ്പേരില്‍ ലക്ഷണങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. 2014ല്‍ ഇതു നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞെങ്കിലും ഇത്തവണ ഫെബ്രുവരിയില്‍ അയല്‍സംസ്ഥാന തൊഴിലാളികളിലും മറ്റുമായി നാലു കേസുകള്‍ കണ്ടെത്തിയതും ആശങ്ക പരത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് പ്രതിഷേധിക്കുന്നതിനു പകരം പ്രതിരോധിക്കാനായി നാട്ടുകാര്‍ ഹര്‍ത്താലുമായി മുന്നിട്ടിറങ്ങുന്നത്.

ശുചിത്വപാലനത്തിനു നടത്തിയ ബോധവല്‍ക്കരണ ശ്രമങ്ങളൊന്നും പൂര്‍ണവിജയമാകാതെവന്നപ്പോള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. മുരളീധരന്റെ ആശയത്തോടു മെഡിക്കല്‍ ഓഫിസര്‍ ഡോ. എസ്. ആദിത്തും പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ശ്രീനിവാസനും കൈകൊടുത്തതോടെ ശുചിത്വഹര്‍ത്താല്‍ യാഥാര്‍ത്ഥ്്യമാകുകയായിരുന്നു. കടകള്‍, നിരത്തുകള്‍ എന്നിവയില്‍ നിന്നും ശേഖരിച്ചു കൂട്ടുന്ന മാലിന്യങ്ങള്‍ വേര്‍തിരിക്കാനും ജൈവമാലിന്യം പഞ്ചായത്തിന്റെ സംവിധാനമുപയോഗിച്ചു സംസ്‌കരിക്കാനുംശുചിത്വ ഹര്‍ത്താലിനോടനുബന്ധിച്ച് സംവിധാനമൊരുക്കിയിട്ടുണ്ട്.