കടൽ കടന്ന് കുടുംബശ്രീയുടെ പെണ്‍കരുത്ത്, ഡിസംബറിൽ നടക്കുന്ന ദുബായ് ഷോപ്പിംഗ്‌ ഫെസ്റ്റിവലിൽ കുടുംബശ്രീക്കും ക്ഷണം

single-img
24 April 2015

kudumbasree logo_0പതിനെഴ് വർഷം സംസ്ഥാനത്ത് വിവധ പദ്ധതികൾ വഴി ജന ഹൃദയത്തിൽ സ്ഥാനം പിടിച്ച കുടുംബശ്രീയുടെ പെണ്‍കരുത്ത് കടൽ കടന്ന് ദുബായിലേക്കും.ഡിസംബറിൽ നടക്കുന്ന ദുബായ് ഷോപ്പിംഗ്‌ ഫെസ്റ്റിവലിൽ കുടുംബശ്രീക്കും ക്ഷണം ലഭിച്ചു. കുടുംബശ്രീ നിർമ്മിത കരകൗശലവസ്തുക്കൾ ആണ് ദുബായ് ഷോപ്പിംഗ്‌ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കാൻ തീരുമാനം ആയത് .

ദുബായിലും അബു ദാബിയിലും നടത്തിയ ഗൾഫ്‌ കേരള ഫെസ്റ്റിൽ സംസ്ഥാനത്തെ പത്ത് ജില്ലകളിൽ നിന്നും ആയി 28 വനിതകൾ പങ്കെടുത്തിരുന്നു.രണ്ട് ആഴ്ച്ച നീണ്ട് നിന്ന ഈ പരിപാടിയുടെ അടിസ്ഥാനത്തിൽ ആണ് ദുബായ് ഷോപ്പിംഗ്‌ ഫെസ്റ്റിവലിൽ കുടുംബശ്രീക്കും ക്ഷണം ലഭിച്ചത്.

ഗൾഫ്‌ കേരള ഫെസ്റ്റിൽ കുടുംബശ്രീ വനിതകൾ പ്രദർശിപ്പിച്ച നാടൻ വിഭവങ്ങൾക്ക് നല്ല പ്രതികരണം ആണ് മറുനാട്ടിൽ ലഭിച്ചത്.ഇതോടൊപ്പം തന്നെ തങ്ങൾ നിർമ്മിക്കുന്ന വസ്തുകൾ വിദേശ രാജ്യങ്ങലിലെക്ക് അയക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി തേടിയിരിക്കുക ആണ് കുടുംബശ്രീ.