അരുവിത്തുറയില്‍ വെടിക്കെട്ട് അപകടം: ഒരാള്‍ മരിച്ചു

single-img
24 April 2015

Combustionഅരുവിത്തുറ സെന്റ്‌ജോര്‍ജ് പള്ളിയില്‍ പെരുന്നാളാഘോഷത്തിന്റെ ഭാഗമായ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ ഓരാള്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന തീക്കോയി തെങ്ങനാംശേരിയില്‍ അമല്‍ കുര്യന്‍ (17) ആണ്‌ മരിച്ചത്‌. മറ്റൊരാളുടെ നിലയും ഗുരുതരമായി തുടരുകയാണ്‌.

പോലീസുകാര്‍ക്കുള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. വെടിക്കെട്ടിനിടെ കതിന ദിശമാറി ആള്‍ക്കൂട്ടത്തിലേക്ക് വീണതാണ് അപകടകാരണം.കതിന പൊട്ടിത്തെറിച്ചതോടെ ആളുകള്‍ ചിതറിയോടിയതു പലര്‍ക്കും പരുക്കേല്‍ക്കാന്‍ കാരണമായതായി പറയുന്നു. അപകടമുണ്ടായ ഉടന്‍ പോലീസും ഫയര്‍ഫോഴ്‌സും രംഗത്തെത്തി ആളുകളെ സ്‌ഥലത്തുനിന്നു മാറ്റുകയും ബാക്കി പടക്കങ്ങള്‍ നിര്‍വീര്യമാക്കുകയും ചെയ്‌തു.