വിവാഹാവശ്യത്തിനായി വാങ്ങിക്കൊണ്ടുവന്ന പോത്ത് വിരണ്ടോടി; പിടിക്കാന്‍ ചെന്ന കല്ല്യാണച്ചെറുക്കനെ ഇടിച്ച് കിണറ്റിലിട്ടു

single-img
24 April 2015

Pothuവിവാഹത്തിന്റെ ആഘോഷങ്ങള്‍ കൊഴുപ്പിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നും വാങ്ങിക്കൊണ്ടുവന്ന പോത്ത് ഒരു നാടിനെ വിറപ്പിച്ചു. ആക്രമകാരിയായ പോത്തിനെ പിടികൂടാന്‍ െചന്ന വരനെയും കൂട്ടുകാരനേയും പോത്ത് ഇടിച്ച് കിണറ്റിലിട്ടു. ഒടുവില്‍ പോലീസെത്തി പോത്തിനെ വെടിവെച്ച് കൊലപ്പെടുത്തി.

തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്ന പോത്ത് കഴുത്തില്‍ കെട്ടിയിരുന്ന കയര്‍ പൊട്ടിച്ചാണ് അക്രമം കാണിച്ചത്. പോത്തിനെ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് പ്രതിശ്രുതവരന്‍ കുമളി ഒട്ടകത്തല കാഞ്ഞിരത്തിങ്കല്‍ ബിനുവിനെ പോത്ത് ഇടിച്ച് കിണറ്റിലിട്ടത്. പോത്തിന്റെ തന്നെ ആക്രമണത്തില്‍ ഒട്ടകത്തല സ്വദേശിയുമായ ബിനോയി (40)യും കിണറ്റില്‍ പതിച്ചു. മപാത്ത് കിണറിനു മുകളിലൂടെ എടുത്തുചാടി രക്ഷപ്പെട്ടു.

രാത്രി മുഴുവന്‍ പോത്തിനെ പിടികൂടാന്‍ ശ്രമം നാട്ടുകാര്‍ നടത്തിയെങ്കിലും നിരവധിപേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതല്ലാതെ പോത്ത് കീഴടങ്ങിയില്ല. ഒടുവില്‍ പിറ്റേന്ന് പോത്തിനെ പിടികൂടാന്‍ തമിഴ്‌നാട്ടില്‍നിന്ന് പ്രത്യേക സംഘം ഒരു എരുമക്കിടാവിനെയും കൊണ്ട് എത്തിയെങ്കിലും പോത്ത് കീഴടങ്ങിയില്ല. തുടര്‍ന്ന് കുമളി പ്രിന്‍സിപ്പല്‍ എസ്‌ഐ ടി.പി.ജോസഫും പ്രൊബേഷന്‍ എസ്‌ഐ രമേശന്‍ എന്നിവരുെട നേതൃത്വത്തില്‍ വന്‍ പോലീസ് സംഘവും സ്ഥലത്തെത്തുകയായിരുന്നു.

വയലില്‍ കുറുവച്ചന്റെ മകള്‍ രഞ്ജുവിനേയും കുട്ടികളേയും പോത്ത് ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് പോലീസ് പോത്തിനെ വെടിവയ്ക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് തോക്ക് ലൈസന്‍സ് ഉടമ പ്രസാദ് ശ്രാമ്പിക്കലിനെ പോലീസ് വിളിച്ചുവരുത്തുകയും ആദ്യവെടിയില്‍തന്നെ പോത്ത് നിലംപതിക്കുകയുമായിരുന്നു. പോത്തിന് ഏകദേശം 150 കിലോയോളം തൂക്കമുണ്ടായിരുന്നു.

പ്രതിസുത വരന്റെ കാല് കിണറ്റില്‍ വീണ് ഒടിഞ്ഞിരുന്നു.