കളിക്കിടെ പന്ത് നെഞ്ചില്‍കൊണ്ട് ആറു വയസുകാരന്‍ മരിച്ചു

single-img
24 April 2015

282x211xBuchi-Babu-cricket_0-679363.jpg.pagespeed.ic.Pn7ZNbQr7Dഹൈദരാബാദ്: കളിക്കിടെ പന്ത് നെഞ്ചില്‍കൊണ്ട് ആറു വയസുകാരന്‍ മരിച്ചു. ഹൈദരാബാദിലെ വാനസ്ഥാലിപുരത്താണ് സംഭവം. പ്രദേശത്തെ ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന വംശീ കൃഷ്ണയാണു മരിച്ചത്. ബാറ്റു ചെയ്യുകയായിരുന്ന കുട്ടിയുടെ നെഞ്ചില്‍ മറ്റൊരു കുട്ടിയുടെ ഏറു കൊള്ളുകയായിരുന്നു.

ഉടന്‍ തന്നെ നിലത്തുവീണ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 12 വയസിനു താഴെയുള്ള കുട്ടികളാണു കളിച്ചിരുന്നവരില്‍ മുഴുവനെന്നു പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.