വരന്റെ സുഹൃത്ത് ആവശ്യപ്പെട്ടപ്രകാരം നൃത്തം ചെയ്യാത്ത നര്‍ത്തകിയെ വെടിവച്ചു കൊലപ്പെടുത്തി

single-img
24 April 2015

2532_LuckyOliver-4685135-blog-firing_gunലഖ്‌നോ: വിവാഹ ആഘോഷത്തിനിടെ വരന്റെ സുഹൃത്തിന്റെ ആവശ്യപ്രകാരം നൃത്തം ചെയ്യാൻ വിസമ്മതിച്ച നര്‍ത്തകിയെ വെടിവച്ചു കൊലപ്പെടുത്തി. വ്യാഴാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ ബല്യ ജില്ലയിൽ ദയ ഛപ്രയിലാണ് സംഭവം. ബിഹാറില്‍ ആറ സ്വദേശിയായ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരൻ ബബ്ലൂ കുമാര്‍ (32) ആണ് നര്‍ത്തകിയെ വെടിവച്ചത്. കൊലയാളിയെ പോലീസ് അറസ്റ്റു ചെയ്തു. പശ്ചിമ ബംഗാള്‍ സ്വദേശിനി പീഹു (23) ആണ് കൊല്ലപ്പെട്ടത്.

വിവാഹ ആഘോഷത്തില്‍ നൃത്തം അവതരിപ്പിക്കുന്നതിനാണ് പീഹു ദയ ഛപ്രയില്‍ എത്തിയത്. എന്നാല്‍ ഭോജ്പൂരി ഗാനത്തിനൊപ്പം നൃത്തം ചെയ്യണമെന്ന് ബബ്ലൂ കുമാര്‍ ആവശ്യപ്പെട്ടത് പ്രകാരം യുവതി രണ്ടു തവണ നൃത്തം ചെയ്തു. ഇത് ആവര്‍ത്തിക്കാന്‍ ബബ്ലൂ ആവശ്യപ്പെട്ടുവെങ്കിലും അവര്‍ നിരസിക്കുകയായിരുന്നു. ഇതോടെ രോഷാകുലനായ ബബ്ലൂ തന്റെ കൈവശമിരുന്ന നാടന്‍ തോക്ക് ഉപയോഗിച്ച് നര്‍ത്തകിയുടെ നെഞ്ചിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.