പടിഞ്ഞാറൻ ചൈനയിൽ 43 ദിനോസർ മുട്ടകൾ കണ്ടെത്തി

single-img
24 April 2015

dinosaur-eggsബെയ്ജിംഗ്: പടിഞ്ഞാറൻ ചൈനയിൽ ദിനോസർ മുട്ടകൾ കണ്ടെത്തി. ഗുയാങ്ഡോങ് പ്രവിശ്യയിലുള്ള ഹീയുവാൻ പട്ടണത്തിലെ കൺസ്ട്രക്ഷൻ സൈറ്റിൽ നിന്നും 43 മുട്ടകളാണ് കണ്ടെത്തിയത്. ഇവ സൂക്ഷിക്കുന്നതിനും കൂടുതൽ പരിശോധനകൾക്കുമായി മ്യൂസിയത്തിൽ നൽകി.

ലഭിച്ച മുട്ടകളിൽ 19 എണ്ണത്തിന് കേടുപാടുകളൊന്നും ഇല്ലാത്തതാണെന്നും എന്നാൽ ഇവ ഏത് ഇനത്തിൽപ്പെട്ട ദിനോസറുകളുടെ മു‌ട്ടയാണെന്ന് കണ്ടുപിടിച്ചിട്ടില്ല.  വലിപ്പമേറിയ മുട്ടകൾക്ക് 5.1 ഇഞ്ച് വ്യാസമുണ്ട്.

ലോകത്തിലെ ഏറ്റവും കൂടുതൽ ദിനോസർ മുട്ടകൾ കണ്ടെത്തിയിട്ടുള്ളത് ചൈനയിലാണ്. ഹീയുവാനിൽ നിന്നും 1996 മുതൽ 17,​000 ദിനോസർ മുട്ടകളാണ് കണ്ടെടുത്തിട്ടുള്ളത്. ലോകത്തിലെ ഏറ്റവും കൂടുതൽ ദിനോസർ മുട്ടകളുടെ ഫോസിലുകൾ സൂക്ഷിക്കുന്ന മ്യൂസിയത്തിനുള്ള ഗിന്നസ് റെക്കോർഡും ഈ മ്യൂസിയത്തിനാണ്.