വിദ്യാഭ്യാസമന്ത്രിയെ തിരുത്തിയ ഡി.പി.ഐയെ മാറ്റണമെന്ന് എംഎസ്എഫ്

single-img
24 April 2015

26042012pkabdurabbമലപ്പുറം: എസ്.എസ്.എല്‍.സി വിവാദത്തില്‍ വിദ്യാഭ്യാസമന്ത്രിയെ തിരുത്തി രംഗത്തു വന്ന ഡി.പി.ഐ ഗോപാലകൃഷ്ണ ഭട്ടിനെ മാറ്റണമെന്ന് മുസ്ലിം ലീഗിന്‍െറ വിദ്യാര്‍ഥി സംഘടന എംഎസ്എഫ്. ഡിപിഐക്കെതിരെ മുമ്പും പരാതികളുണ്ടായിരുന്നു. ഫലപ്രഖ്യാപനത്തില്‍ പിഴവു സംഭവിച്ചതില്‍ ഡി.പി.ഐയെ മാറ്റണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു.

എസ്.എസ്.എല്‍.സി പരീക്ഷാ ഫലത്തിലുണ്ടായ പിഴവ് സംഭവിച്ചത് മൂല്യനിര്‍ണയ ക്യാമ്പിലെന്ന് ഗോപാലകൃഷ്ണ ഭട്ട് വ്യക്തമാക്കിയിരുന്നു. സോഫ്റ്റ് വെയറില്‍ വലിയ പ്രശ്നങ്ങള്‍ ഉള്ളതായി തോന്നിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പിഴവുകള്‍ക്കു കാരണം സോഫ്റ്റ് വെയര്‍ തകരാറാണ് എന്നായിരുന്നു വിദ്യഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് അറിയിച്ചത്.