ഏപ്രില്‍ 30ന് മോട്ടോര്‍ തൊഴിലാളികളുടെ ദേശീയ പണിമുടക്ക്

single-img
24 April 2015

strikeതിരുവനന്തപുരം: ഏപ്രില്‍ 30ന് മോട്ടോര്‍ തൊഴിലാളികളുടെ ദേശീയ പണിമുടക്ക്. കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന റോഡ് ഗതാഗത സുരക്ഷാബില്‍ നിയമമാക്കരുതെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. ഇത് നിയമമായാല്‍ ദേശീയവും അന്തര്‍ദേശീയവുമായ കുത്തകകള്‍ ഗതാഗത മേഖല നിയന്ത്രിക്കും. നിലവിലുള്ള ഡ്രൈവിങ് ലൈസന്‍സുകള്‍ അസാധുവാകും. സ്വകാര്യബസ് വ്യവസായം തകരുമെന്നും അന്താരാഷ്ട്ര ടാക്‌സി കമ്പനികള്‍ ഗതാഗതരംഗം കൈക്കലാക്കും.

കേരളത്തില്‍ സി.ഐ.ടി.യു, ബി.എം.എസ്, എച്ച്.എം.എസ്, എ.ഐ.സി.സി.ടി.യു, ടി.യു.സി.ഐ, യു.ടി.യു.സി, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, എന്‍.എല്‍.ഒ തുടങ്ങിയ സംഘടനകളുടെയും സ്വതന്ത്ര യൂണിയനുകളുടെയും ആഭിമുഖ്യത്തിലാണ് പണിമുടക്ക്.

എന്നാല്‍ തിരുവനന്തപുരം ജില്ലയില്‍ സംയുക്ത സമരസമിതിയില്‍ നിന്ന് എ.ഐ.ടി.യു.സി പിന്മാറി. സംഘടനയെ അപകീര്‍ത്തിപ്പെടുത്തുന്ന സി.ഐ.ടി.യുവിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണിത്.