ഗ്രീന്‍പീസിന് പിന്നാലെ ഫോര്‍ഡ് ഫൗണ്ടേഷനും കേന്ദ്രത്തിന്റെ നിരീക്ഷണത്തില്‍

single-img
24 April 2015

fordന്യൂഡല്‍ഹി: ഗ്രീന്‍പീസിന് പിന്നാലെ യു.എസ് ഫണ്ടിങ് ഏജന്‍സിയായ ഫോര്‍ഡ് ഫൗണ്ടേഷനും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിരീക്ഷണത്തില്‍. ഇനിമുതല്‍ ഇന്ത്യയിലെ വിവിധ സന്നദ്ധ സംഘടനകള്‍ക്ക് ഫോര്‍ഡ് നല്‍കുന്ന ധനസഹായം സര്‍ക്കാരിന്റെ സൂക്ഷ്മനിരീക്ഷണത്തിന് ശേഷം മാത്രമെ അനുവാദിക്കു. മന്ത്രാലയത്തിന്റെ അനുവാദമില്ലാതെ ഫോര്‍ഡുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ നടത്തരുതെന്ന് എല്ലാ ബാങ്കുകള്‍ക്കും ആര്‍.ബി.ഐ അറിയിപ്പ് നല്‍കും.

ഏതാനും മാസങ്ങള്‍ക്കിടെ ഇത്തരത്തില്‍ മന്ത്രാലയം മരവിപ്പിച്ചത് അമ്പത് ലക്ഷം ഡോളറിന്റെ ഗ്രാന്റുകളാണ്.കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഗ്രീന്‍പീസിന്റെ ഇന്ത്യയിലെ രജിസ്‌ട്രേഷന്‍ റദ്ദാക്കി ഒരു മാസം തികയുന്നതിന് മുമ്പാണ് ഫോര്‍ഡ് ഫൗണ്ടേഷനെ നിരീക്ഷണപട്ടികയില്‍ ഉൾപെടുത്തിയത്. ഗ്രീന്‍പീസിന്റെ ഏഴ് ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. രാജ്യത്ത് വികസനവിരുദ്ധ മനോഭാവം സൃഷ്ടിക്കാന്‍ ഗ്രീന്‍പീസ് ശ്രമിക്കുന്നുവെന്ന ആരോപണത്തെത്തുടര്‍ന്നായിരുന്നു നടപടി.