ടിപ്പു സുൽത്താന്റെ ആയുധശേഖരത്തിന്റെ ലേലം 60 ലക്ഷം പൗണ്ടിന് വിറ്റു പോയി

single-img
24 April 2015

Tipu_Sultanലണ്ടനിൽ നടന്ന ടിപ്പു സുൽത്താന്റെ ആയുധശേഖരത്തിന്റെ ലേലം 60 ലക്ഷം പൗണ്ടിന്(56.63 കോടി രൂപ) വിറ്റു പോയി.  ലണ്ടനിലെ ബൊനാംസ് ഇസ്ലാമിക് ആൻഡ് ഇന്ത്യൻ ആർട്ട് സെയിൽ സംഘടിപ്പിച്ച ലേലത്തിലാണ് അപൂർവ്വമായ 30 ആയുധങ്ങള്‍ പ്രദർശിപ്പിച്ചത്. മുത്തുകള്‍ പതിച്ച അത്യപൂര്‍വ ഉടവാളിന് 21,54,500 പൗണ്ട് കിട്ടി (20 കോടി രൂപ). മൂന്ന് ബാരലുള്ള പീരങ്കിക്ക് 14,26,500 പൗണ്ട് (13.5 കോടി രൂപ) കിട്ടി. സുല്‍ത്താന്‍െറ സ്വകാര്യ ശേഖരത്തിലുണ്ടായിരുന്ന തോക്ക് 7,22,500 പൗണ്ടിനാണ് ലേലത്തില്‍ പോയത്.

മൈസൂർ കടുവയെന്നറിയപ്പെടുന്ന ടിപ്പു സുൽത്താൻ ഉപയോഗിച്ചിരുന്ന ഈ ആയുധങ്ങളിലേറെയും കടുവയുടെ ആകൃതി കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.പ്രത്യേകതരം വളഞ്ഞ വാളുകൾ, രത്നവും കീർത്തിമുദ്രയും പതിച്ച വാളുകൾ, ചിത്രത്തുന്നലുകളോടു കൂടിയ ആവനാഴികൾ, ശിരോകവചങ്ങൾ, ചെറു കൈത്തോക്കുകൾ, വിവിധയിനം തോക്കുകൾ, വെങ്കല പീരങ്കി എന്നിവയടങ്ങുന്നതാണ് ശേഖരം.