എസ്.എസ്.എൽ.സി പരീക്ഷാഫലം അലങ്കോലമാക്കിയ വിദ്യാഭ്യാസമന്ത്രി ചുമതല ഒഴിയണമെന്ന് വി.എസ്

single-img
23 April 2015

download (1)എസ്.എസ്.എൽ.സി പരീക്ഷാഫലം അലങ്കോലമാക്കിയ വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ് ചുമതല ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ.

വിദഗ്ധരെ ഒഴിവാക്കി മന്ത്രി ഇഷ്ടക്കാരെ നിയോഗിച്ചതാണ് കുഴപ്പങ്ങൾക്ക് കാരണം. പരീക്ഷാഫലം കുളമാക്കിയതിൽ മന്ത്രിയുടെ ഓഫീസിന്റെ ദുരൂഹമായ ഇടപെടലും നിർണായക സംഭാവന നൽകിയിട്ടുണ്ടെന്നും വി.എസ് പറഞ്ഞു.

സോഫ്റ്റ്‌വെയറിനെ പരിചാഴി മാപ്പർഹിക്കാത്ത തെറ്റ് മറച്ചു വയ്ക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.