രാജ്യത്ത് ഈ വര്‍ഷം മഴ കുറവായിരിക്കുമെന്ന് കാലാവാസ്ഥാ നിരീക്ഷണ വകുപ്പ്

single-img
23 April 2015

download (1)രാജ്യത്ത് ഈ വര്‍ഷം മഴ കുറവായിരിക്കുമെന്ന് കാലാവാസ്ഥാ നിരീക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്. ശരാശരിയിലും താഴെയായിരിക്കും മണ്‍സൂണ്‍ കാലത്തെ മഴയെന്നാണ് വിലയിരുത്തല്‍.

മഴയുടെ കുറവ് പ്രധാന വേനല്‍ക്കാല വിളകളായ നെല്ല്, കരിമ്പ്, സോയാബീന്‍, പരുത്തി കൃഷികളെ പ്രതികൂലമായി ബാധിക്കും. പസഫിക് സമുദ്രത്തിലെ ഉഷ്ണജലപ്രവാഹം (എല്‍നിനോ) പ്രതിഭാസമാണ് മഴകുറയാന്‍ കാരണമായി വിലയിരുത്തുന്നത്.

എന്നാല്‍, ഈ വര്‍ഷം രാജ്യത്ത് സാധാരണ ലഭിക്കുന്ന മഴ തന്നെ ലഭിക്കുമെന്നാണ് സ്വകാര്യ കാലാവസ്ഥാ ഏജന്‍സിയായ സ്‌കൈമാറ്റിന്റെ റിപ്പോര്‍ട്ട്.