എക്സൈസ് മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

single-img
23 April 2015

downloadബാറുടമ ബിജു രമേശ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ എക്സൈസ് മന്ത്രി കെ.ബാബുവിനെതിരെ കേസെടുക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബാർ കോഴ കേസിൽപ്പെട്ട ധനമന്ത്രി കെ.എം. മാണിക്കെതിരായ കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്നും കോടിയേരി വ്യക്തമാക്കി.