അക്ഷയതൃതിയ ദിനമായ ഇന്നലെ കേരളത്തിലെ സ്വര്‍ണ്ണാഭരണ ശാലകളിലൂടെ വിറ്റഴിഞ്ഞത് രണ്ട്് ടണ്‍ സ്വര്‍ണ്ണം

single-img
23 April 2015

GOLDSALESഅക്ഷയതൃതീയ ദിനമായ ഇന്നലെ ഒറ്റ ദിവസംകൊണ്ട് സംസ്ഥാനത്തെ സ്വര്‍ണ്ണാഭരണ ശാലകളിലൂടെ വിറ്റഴിഞ്ഞത് രണ്ടു ടണ്ണിലേറെ സ്വര്‍ണം. രണ്ടര ലക്ഷത്തിലേറെ പവനില്‍ നിന്നായി 500 കോടിയിലേറെ രൂപയുടെ വില്‍പനയാണ് ഇന്നലെ നടന്നത്. ദിവസങ്ങള്‍ക്കു മുന്‍പുതന്നെ സ്വര്‍ണം ബുക്ക് ചെയ്ത്, വില നല്‍കിയ ശേഷവും പ്രമുഖ സ്വര്‍ണ വ്യാപാര സ്ഥാപനങ്ങളില്‍ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്.

ഒരു വര്‍ഷം ഇന്ത്യയിലെ ആകെ സ്വര്‍ണ വില്‍പന 1,000 ടണ്ണാണെങ്കില്‍ അതില്‍ 9% കേരളത്തിലാണ് വില്‍പ്പന നടക്കുന്നത്. ആഭരണങ്ങളുടെ പണിക്കൂലിയും നികുതിയും ചേരുമ്പോള്‍ വര്‍ഷം 28,000 കോടി രൂപയോളമാണ് ഒരു വര്‍ഷം മലയാളി സ്വര്‍ണത്തിനായി ചെലവിടുന്നത്.

ഈ വര്‍ഷം അക്ഷയതൃതീയയ്ക്കു വില്‍പനയില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 15% വര്‍ധന ഉണ്ടായിരുന്നെന്നു വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റീജനല്‍ ഡയറക്ടര്‍ കെ. ശിവറാം പറഞ്ഞു. കേരളമപത്തക്കാള്‍ ജനസംഖ്യ പതിന്മടങ്ങുള്ള തമിഴ്‌നാടാണു രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം വില്‍ക്കുന്ന സംസ്ഥാനം. 20% മാണ് തമിഴ്‌നാട്ടിലെ വില്‍പ്പന. എന്നാല്‍ കേരളവും വിട്ടുകൊടുത്തിട്ടില്ല. രണ്ടാം സ്ഥാനമാണ് കേരളത്തിന്.