പാകിസ്ഥാനെതിരെയുള്ള ഏകദിന പരമ്പര ബംഗ്ലാദേശ് തൂത്തുവാരി

single-img
23 April 2015

bangla

മാര്‍ച്ച് 26നാണ് പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശ് സ്വാതന്ത്രം നേടിയത്. തങ്ങളുടെ 44 മത് സ്വാതന്ത്ര്യ ആഘോഷം പാകിസ്ഥാനെ തോല്‍പ്പിച്ചുതന്നെ ബംഗഌദേശ് ആഘോഷിച്ചു. അതും മൂന്ന് ഏകദിനങ്ങളടങ്ങിയ ക്രിക്കറ്റ് പരമ്പരയില്‍ മൂന്ന് മതസരങ്ങളിലും ആധികാരികമായ ജയത്തോടെ.

അവസാന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ ആധികാരിക ജയത്തോടെയാണ് ബംഗ്ലാദേശ് പാകിസ്ഥാനെതിരായ ഏകദിന പരമ്പര തൂത്തുവാരിയത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 251 റണ്‍ വിജയലക്ഷ്യം ബംഗ്ലാദേശ് 39.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

സ്‌കോര്‍: പാകിസ്ഥാന്‍ 250/10 (49); ബംഗ്ലാദേശ് 251/2 (39.3).

ടോസ് ജയിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ ക്യാപ്റ്റന്‍ അസ്ഹര്‍ അലിയുടെ സെഞ്ച്വറിയോടെ (101) 250 റണ്‍സ് എടുത്തു. അര്‍ധസെഞ്ച്വറി നേടിയ ഹാരിസ് സൊഹൈലും (52) 22 റണ്‍സെടുത്ത സാദ് നസീമും സ്‌കോര്‍ 250 എത്തിക്കുന്നതില്‍ തങ്ജളുമടതായ സംഭാവനകള്‍ നലകി. എന്നാല്‍ മറ്റാര്‍ക്കും രണ്ടക്കം കാണാനായില്ല. പാകിസ്ഥാന്റെ അവസാന ഏഴ് വിക്കറ്റുകള്‍ 47 റണ്‍സിനിടയ്ക്ക് വീണതാണ് അവര്‍ക്ക് വന്‍ സ്മകാര്‍ കണ്ടെത്താന്‍ കഴിയാതെ പോയത്.

ബംഗ്ലാദേശിനായി കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടിയ തമീം ഇഖ്ബാലും (64) സൂമി സര്‍ക്കാരും (127 നോട്ടൗട്ട്) ചേര്‍ന്ന് നല് തുടക്കം സമ്മാനിക്കുകയായിരുന്നു. പിന്നീട് മുഷ്ഫിഖുര്‍ റഹ്മാന്‍ (49) ബംഗ്ലാ കടുവകളെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

പാകിസ്താനെതിരെ ആദ്യമായി പരമ്പര ജയം നേടുന്ന ബംഗ്ലാദേശിന് 1999ന് ശേഷമുള്ള പാകിസ്താനെതിരെയുള്ള ആദ്യ വിജയം കൂടിയായിരുന്നു ഈ പരമ്പരയിലെ ആദ്യ ഏകദിനത്തിലേത്. ഇനി ഒരു ട്വന്റി20യും രണ്ട് ടെസ്റ്റ് മത്സരങ്ങളും ഈ പാകിസ്ഥാന്‍ പര്യടനത്തില്‍ ബാക്കിയുണ്ട്.