ഇടുക്കി, ചെറുതോണി ഡാമുകള്‍ക്കു മുകളിലൂടെ പ്രകൃതിയുടെ മനോഹാരിത ആസ്വദിച്ച് യാത്രചെയ്യാന്‍ സഞ്ചാരികള്‍ക്കായി ബഗികാറുകള്‍ എത്തിക്കഴിഞ്ഞു

single-img
23 April 2015

HY04ZOO_1825303fഇടുക്കി, ചെറുതോണി ഡാമുകള്‍ക്കു മുകളിലൂടെ പ്രകൃതിയുടെ മനോഹാരിത ആസ്വദിച്ച് യാത്രചെയ്യാന്‍ സഞ്ചാരികള്‍ക്കായി ബാറ്ററി ചാര്‍ജ് ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ബഗികാറുകള്‍ എത്തിക്കഴിഞ്ഞു. അടുത്തയാഴ്ച മുതല്‍ 12 പേര്‍ക്കു സഞ്ചരിക്കാവുന്ന ബഗികാറില്‍ സഞ്ചാരികള്‍ക്ക് ഇടുക്കിയുടെ അഭൗമസൗന്ദര്യം ആസ്വദിക്കാം.

ചെറുതോണി ഡാമിന്റെ പ്രവേശന കവാടം മുതല്‍ ഇടുക്കി ആര്‍ച്ചുഡാം വരെയുള്ള രണ്ടു കിലോമീറ്റര്‍ ിനി ബഗികാറില്‍ സഞ്ചരിക്കാമെന്നുള്ളതാണ് പ്രത്യേകത. ഓണം, ക്രിസ്മസ് സീസണിലും പൊതു ഒഴിവുദിവസവും സന്ദര്‍ശകര്‍ക്കായി ഡാം തുറന്നു കൊടുത്തതോടെ ജനബാഹുല്യം വര്‍ദ്ധിച്ചതാണ് 6.96 ലക്ഷം രൂപ മുടക്കി ബഗി കാറുകള്‍ വാങ്ങാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. ഇടുക്കി- ചെറുതോണി ഡാമുകള്‍ക്ക് മുകളിലൂടെ മുകളിലൂടെ സ്വകാര്യ വാഹനങ്ങളില്‍ സഞ്ചരിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ പ്രായമായവര്‍ക്കും രോഗികള്‍ക്കും കുട്ടികള്‍ക്കും ഇനി ബഗി കാര്‍ ഒരു ആശ്വാസമാകും.

ബഗികാറിന്റെ വശങ്ങളും തുറന്നതിനാലും ഉയരം കുറവായതിനാലും സഞ്ചാരികള്‍ക്കു കാഴ്ചകള്‍ കാണാനും താഴെ ഇറങ്ങിക്കയറാനും സൗകര്യമാണ്. മാത്രമല്ല ഡാമില്‍ ബോട്ടിംഗിനു കൂടുതല്‍ സൗകര്യം കൂടി ഏര്‍പ്പെടുത്താന്‍ വനം വകുപ്പിനു ഫ്‌ളോട്ടിങ് ബോട്ട് ജെട്ടി സ്ഥാപിക്കാനവശ്യമായ തുക അനുവദിക്കുമെന്നും റോഷി അഗസ്റ്റിന്‍ എം.എല്‍.എ. അറിയിച്ചിട്ടുണ്ട്.