ആലുവയില്‍ ആറുപേരെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി ആന്റണിയുടെ വധശിക്ഷ നടപ്പിലാക്കുവാനായി ആരാച്ചാരാകാന്‍ തയ്യാറാണെന്ന് ജയില്‍ സൂപ്രണ്ട് സാം തങ്കയ്യന്‍ അറിയിച്ചു

single-img
23 April 2015

poojappura-central-jail.jpg.image.784.410

ആലുവയില്‍ ആറുപേരെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി ആന്റണിയുടെ വധശിക്ഷ നടപ്പിലാക്കുവാനായി ആരാച്ചാരാകാന്‍ തയ്യാറാണെന്ന് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ സൂപ്രണ്ട് സാം തങ്കയ്യന്‍ ജയില്‍ ഡി.ജി.പിയെ അറിയിച്ചു. പുജപ്പുരയില്‍ ആരാച്ചാര്‍ പോസ്റ്റില്‍ ജോലിക്കായി ഇപ്പോള്‍ ആരുമില്ലാത്ത സാഹചര്യത്തിലാണ് സാം ഈ ജോലി ഏറ്റെടുക്കാന്‍ മുന്നോട്ടു വന്നിട്ടുള്ളത്.

ആരാച്ചാരാകുന്നതില്‍ മുന്‍പരിചയമൊന്നും ഇദ്ദേഹത്തിനില്ലെങ്കിലും മുമ്പ് ഒരു വധശിക്ഷ നടപ്പിലാക്കിയപ്പോള്‍ സാക്ഷിയായ അനുഭവമുണ്ട്. 1991 ജൂലൈ 6ന് കേരളത്തില്‍ ഒടുവിലായി തൂക്കിക്കൊന്ന് റിപ്പര്‍ ചന്ദ്രനെ വധശിക്ഷയ്ക്ക് വിധേയനാക്കിയപ്പോള്‍ അസിസ്റ്റന്റ് ജയിലറായിരുന്ന സാമും ജയില്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ കൂടെയുണ്ടായിരുന്നു.

എന്നാല്‍ സാം തന്നെയാണ് ആരാച്ചാരാകുന്നതെന്ന് ിതവരയ്ക്കും ഉറപ്പ് കിട്ടിയിട്ടില്ല. അതേസമയം, വധശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തുടങ്ങിയിട്ടുണ്ട്. കോടതി ഉത്തരവ് നല്‍കുന്നതനുസരിച്ച് വധശിക്ഷ നടപ്പാക്കുകയാണ് രീതി. അതിനനുസരിച്ചാണ് ആരാച്ചാരെ നിയമിക്കുക.

കേരളത്തില്‍ ആരാച്ചാരില്ലാത്തതിനാല്‍ കണ്ണൂര്‍ ജയിലില്‍ റിപ്പര്‍ ചന്ദ്രനെ തൂക്കിലേറ്റിയത് തമിഴ്‌നാട് പൊള്ളാച്ചി സ്വദേശിയായ ആരാച്ചാരായിരുന്നു. ഇന്ന് ആരാച്ചാര്‍ ജോലി ഏറ്റെടുത്താല്‍ രണ്ടുലക്ഷം രൂപാവരെ പ്രതിഫലം നല്‍കുമെന്നാണ് അറിയുന്നത്. എന്നാല്‍ സാമിെന പോലുള്ള ജയില്‍ ജീവനക്കാര്‍ ഈ ജോലി ഏറ്റെടുത്താല്‍ പ്രതിഫലം കൊടുക്കുന്ന കാര്യം വകുപ്പ് തീരുമാനിച്ചിട്ടില്ല. 1978ല്‍ കളിയിക്കാവിള സ്വദേശിയെ ആണ് അന്ന് തൂക്കിലേറ്റിയതാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അവസാനം നടപ്പിലാക്കിയ വധശിക്ഷ.