കളരി അഭ്യാസവുമായി ലിസി

single-img
23 April 2015

603815_927877543918715_6024607011454587556_nകോട്ടയം : പ്രീയദര്‍ശനില്‍ നിന്ന് വിവാഹമോചനം നേടിയ ലിസി പോണ്ടിച്ചേരി ആദിശക്തി കേന്ദ്രത്തില്‍ കളരി പഠനവുമായി സമയം ചിലവഴിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയിലേറേയായി ലിസി കളരിയുടെ ബാലപാഠങ്ങള്‍ പഠിക്കുകയാണ് . കളരിയുടെ പിന്നിലുള്ള ശാസ്ത്രം വലുതാണെന്നും അത് തനിക്ക് അല്‍ഭുതങ്ങള്‍ സമ്മാനിച്ചുവെന്നാണ് ലിസി പറയുന്നു. യോഗയെ പോലെ തന്നെ നിത്യജീവിതത്തില്‍ ഇനി കളരിക്കും സ്ഥാനം നല്‍കേണ്ട സമയമായി . ജീവിതത്തിന് പുതിയ അടുക്കും ചിട്ടയും നല്‍കും ഈ കായികമുറകളെന്നും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കണം കളരിയെന്നും ലിസി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു . നേരത്തെ ലിസി നടത്തിയ ഹിമാലയന്‍ യാത്രയുടെ ഫോട്ടോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ പ്രതികരമായിരുന്നു ലഭിച്ചത്.