തമിഴകത്ത് ആവശേതിരയിളക്കം, രജനികാന്തും വിക്രവും ഇനി ഒരുമിച്ച്

single-img
23 April 2015

rajinikanth-vikram_625x300_51410868450രജനികാന്തും വിക്രവും. വിലപിടിപ്പുള്ള രണ്ട് താരങ്ങള്‍ ഒന്നിച്ചെത്തുമ്പോള്‍ ഇനി തമിഴകത്തെ തീയേറ്ററുകള്‍ക്ക് ഇനി ഉത്സവകാലമായിരിക്കും. ഷങ്കര്‍ ചിത്രത്തിത്തിലാണ് രജനികാന്തും വിക്രവും ഒന്നിക്കുന്നത്. രജനികാന്ത് തിത്രത്തില്‍ നായകാണെങ്കില്‍ വിക്രം വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

190 കോടി രൂപ ബജറ്റില്‍ ലൈക പ്രൊഡക്ഷന്‍സ് ആണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. എ ആര്‍ മുരുഗദോസിന്റെ വിജയ് ചിത്രം ‘കത്തി’ നിര്‍മ്മിച്ചതും ലൈകയായിരുന്നു.ഒരു തകര്‍പ്പന്‍ ആക്ഷന്‍ ത്രില്ലറാണ് ഷങ്കര്‍ ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്നത്. വിജയ്, വിക്രം എന്നിവരെ വച്ച് ചെയ്യാനായിരുന്നു ആദ്യം പ്ലാന്‍ ചെയ്തത്. അവിചാരിതമായി ഈ പ്രൊജക്ടിലേക്ക് രജനികാന്ത് എത്തിച്ചേര്‍ന്നു. അതോടെ ഇതൊരു രജനി കമല്‍ ചിത്രമാക്കി മാറ്റാമോ എന്ന് ഷങ്കര്‍ ആലോചിച്ചു. പക്ഷേ, വില്ലനാകാന്‍ താനില്ല എന്ന് കമല്‍ഹാസന്‍ അറിയിച്ചതോടെയാണ് വില്ലനായി വിക്രം തന്നെ മതി എന്ന തീരുമാനത്തിലെത്തിയത്