വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അടച്ചതോടെ രക്തദാനത്തിന് ദൗര്‍ലഭ്യം നേരിടുന്ന അവസ്ഥയില്‍ രക്തക്ഷാമം പരിഹരിച്ച് രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ സംഘടനകളും പൊതുജനങ്ങളും മുന്നോട്ട് വരണമെന്ന് അധികൃതരുടെ അഭ്യര്‍ത്ഥന

single-img
23 April 2015

01TVMW_BLOOD_796499gസംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ രക്തബാങ്കുളകില്‍ രക്തത്തിന് ദൗര്‍ലഭ്യം നേരിടുന്നതായി അധികൃതര്‍. പ്രതിമാസം 500 യൂണീറ്റ് രക്തം വേണ്ടയിടത്ത് മുപ്പതു യൂണിറ്റു രക്തം മാത്രമാണ് ഇപ്പോള്‍ കരുതലുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

വിദ്യാഭ്യാസ സ്്ഥാപനങ്ങള്‍ അടച്ചതു മൂലം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള രക്തദാതാക്കള്‍ എത്താത്തതാണ് രക്ത ദൗര്‍ലഭ്യത്തിന് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. ിതുമൂലം മറ്റു ആശുപത്രികളില്‍ നിന്നും ജീവന്‍ രക്ഷിക്കാനായി രക്തം തേടിയെത്തുന്നവരെ ശവറും കയ്യോടെ മടക്കേണ്ട അവസ്ഥയിലാണ് അധികൃതര്‍. രക്തക്ഷാമം പരിഹരിച്ച് രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ സംഘടനകളും പൊതുജനങ്ങളും മറ്റും മുന്നോട്ടു വരണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു.

കെജിഎംഒഎയുടെയും രക്തബാങ്കിന്റെയും നേതൃത്വത്തിലാണ് സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ഡോക്ടര്‍മാരുടെ സേവനം രക്തദാനത്തിനായി തേടിയിട്ടുള്ളത്. ക്യാംപുകള്‍ സംഘടിപ്പിച്ചു രക്തക്ഷാമം പരിഹരിക്കാന്‍ മുന്‍കയ്യെടുക്കുമെന്ന് കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.