ദീപികയെ പരിചയപ്പെടാം, ബോഡി ബില്‍ഡിങ്ങ് രംഗത്തെ ഇന്ത്യന്‍ സാനിധ്യം

single-img
23 April 2015

photoബോഡി ബില്‍ഡിങ്ങ് രംഗം പുരുഷന്‍മാരുടെ മാത്രം കുത്തകയാണോ. എന്നാല്‍ ദീപിക ചൗധരി എന്ന സ്ത്രീയെ പരിചയപ്പെട്ടാല്‍ ചിലരുടെയെങ്കിലും കണക്കുകൂട്ടലുകള്‍ തെറ്റും. അതിന് വ്യക്തമായ കാരണവുമുണ്ട്. അന്താരാഷ്ട്ര ബോഡി ബില്‍ഡിങ് മത്സരങ്ങളില്‍ നിന്ന് കുറേയധികം സമ്മാനങ്ങള്‍ സ്വന്തമാക്കിയ ഇന്ത്യയിലെ ആദ്യ വനിതയെന്ന ബഹുമതി സ്വന്തമാക്കിയിരിക്കുന്നു പുനെ സ്വദേശിയായ ദീപിക ചൗധരി. കരുത്തുറ്റ ശരീരമുള്ളവരെ കണ്ടെത്താന്‍ നടത്തുന്ന ഇന്റര്‍നാഷണല്‍ ഫിഗര്‍ കോംപറ്റീഷനില്‍ ഇത്തവണ വിജയിച്ചത് 31കാരിയായ ദീപിക ചൗധരിയാണ്. സയന്‍സില്‍ പിജിയുള്ള ദീപിക കഴിഞ്ഞ പത്തു വര്‍ഷമായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയില്‍ റിസര്‍ച്ച് അസിസ്റ്റന്റായി ജോലി നോക്കുകയാണ്.
10580249_313637158817899_2170187685453838553_n
ദിവസവും കാലത്ത് 5.30ന് എഴുനേറ്റ് ജോഗിങ്ങിനു പോകുന്ന ദീപിക തിരിച്ചെത്തി വീട്ടുകാര്യങ്ങളൊക്കെ നോക്കിയശേഷമാണ് ഓഫിസിലേക്കു പോകുന്നത്. വൈകുന്നേരം ആറോടെ വീടിനു സമീപത്തെ ജിംനേഷ്യത്തിലേക്കു പോകുമ്പോള്‍ ഭര്‍ത്താവ് തനുജീത്തും ഒപ്പമുണ്ടാകും.
അഞ്ചുവര്‍ഷം മുമ്പായിരുന്നു ദീപികയുടെയും ബംഗാള്‍ സ്വദേശിയായ തനുജീത്തിന്റെയും വിവാഹം. പതിനഞ്ചു വര്‍ഷം നീണ്ട സൗഹൃദം പ്രണയത്തിനു വഴിമാറിയപ്പോഴാണ് ദീപികയും തനുജീത്തും വിവാഹം കഴിച്ചത്.