യു.ഡി.എഫ് ജാഥയ്ക്ക് വീരേന്ദ്രകുമാറില്ല : ശ്രേയാംസ്‌കുമാര്‍

single-img
23 April 2015

jainsamaj-veerendrakumar120111കോട്ടയം : യു.ഡി.എഫിന്റെ വടക്കന്‍ മേഖലാ ജാഥ വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യില്ലെന്നും ജനതാദള്‍ നേതാക്കള്‍ പൂര്‍ണ്ണമായും ജാഥയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലയെന്നും എം.വി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. ജാഥയില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വീരേന്ദ്രകുമാറിനെ കണ്ടുവെങ്കിലും ജാഥയില്‍ പങ്കെടുക്കാമെന്ന ഉറപ്പ് നല്‍കിയിട്ടില്ല. മാത്രവുമല്ല അദേഹം വിദഗ്ദ്ധ ചികത്സയ്ക്കായി ഇപ്പോള്‍ ചെന്നൈയിലാണുള്ളത് . വലിയ പ്രസംഗങ്ങള്‍ നടത്തരുതെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. അതിനാല്‍ മേയ് 19 ന് നടക്കുന്ന ജാഥയില്‍ പങ്കെടുക്കാനാവില്ലയെന്നാണ് തീരുമാനം . ഇത് യു.ഡി.എഫ് നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്ന് മറ്റാളുകളെയാരെയെങ്കിലും പങ്കെടുപ്പിക്കണോയെന്ന കാര്യത്തിലും ഇത് വരെ ചര്‍ച്ചകളൊന്നും ഉണ്ടായിട്ടില്ലയെന്നും അദേഹം പറഞ്ഞു.