എസ്.എസ്.എല്‍.സി റിസള്‍ട്ട് വന്നപ്പോള്‍ പരീക്ഷ എഴുതാത്ത വിദ്യാര്‍ത്ഥിക്കും മാര്‍ക്ക്

single-img
23 April 2015

sslcആലക്കോട് എന്‍എസ്എസ്സ് ഹൈസ്‌കൂളിലെ പി.എ. ധനേഷ് എന്ന വിദ്യാര്‍ഥി എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് മുന്‍പുതന്നെ അസുഖം കാരണം ഹാജരാകാന്‍ കഴിയാത്ത സാഹചര്യം മുന്‍നിര്‍ത്തി റജിസ്‌ട്രേഷന്‍ കാന്‍സല്‍ ചെയ്‌തെങ്കിലും റിസള്‍ട്ട് വന്നപ്പോള്‍ ഗണിതത്തിലും ഐടിയിലും മാര്‍ക്ക് ലഭിച്ചു. ഗണിതത്തില്‍ സി പ്ലസ്സും ഐടിക്ക് ഇ ഗ്രേഡുമാണ് കുട്ടിക്ക് ലഭിച്ചിരിക്കുന്നത്.
ധനേഷിന്റെ രജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യാന്‍ രേഖാമൂലം ധനേഷിന്റെ രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നതിന്റെ അടിസ്ഥാനത്തില്‍ പരീക്ഷക്ക് മുമ്പ് ഫെബ്രുവരി 28 ന് ധനേഷിന്റെ റജിസ്‌ട്രേഷന്‍ റദ്ദുചെയ്തു. സ്‌കൂള്‍ അധികൃതരുടെ കൈവശം ഈ രേഖകള്‍ എല്ലാം ഉണ്ടായിരിക്കെയാണ് !ധനേഷിന് പരീക്ഷ.യില്‍ മാര്‍ക്ക് ലഭിച്ചത്.

ധനേഷിന് ലഭിച്ച ളമാര്‍ക്ക് ഇന്റേണല്‍ മാര്‍ക്കാണോയെന്ന് സംശയമുണ്ടായിരുന്നെന്നും എന്നാല്‍ സി പ്ലസ് ഗ്രേഡ് ലഭിക്കാന്‍ മാത്രം ഇന്റേണല്‍ മാര്‍ക്ക് അനുവദിക്കാന്‍ സാധിക്കുകയില്ലെന്നും അധ്യാപകര്‍ പറയുന്നു. 228 പേരാണ് ആലക്കോട് എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും എസ്എസ് എല്‍സി പരീക്ഷ എഴുതിയത്. ഇതില്‍ എല്ലാവരും വിജയിക്കുകയും ചെയ്തു.