ഡല്‍ഹിയിലെ പോലീസ് സ്‌റ്റേഷനുകളിൽ സന്ദർശകരുടെ മൊബൈല്‍ ഫോണുകൾക്ക് വിലക്ക്

single-img
23 April 2015

Mobile-phone-users-005ന്യൂഡല്‍ഹി: ഇനി മൊബൈല്‍ ഫോണുകൾ ഡല്‍ഹിയിലെ പോലീസ് സ്‌റ്റേഷനുകളിലേക്ക് കൊണ്ട് പോകാൻ പാടില്ല. സ്‌റ്റേഷനുകളില്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും പേനകളോ ഡയറികളോ കൊണ്ടു പോവുന്നതിനുമാണ് ഡല്‍ഹി പോലീസ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പുറത്ത് നിന്നുള്ളവർ പോലീസുകാരുടെ പ്രവര്‍ത്തനം ഫോണില്‍ പകര്‍ത്താതിരിക്കാന്‍ കൂടിയാണ് നടപടി. കൈക്കൂലി ചോദിക്കുന്നതോ കൊടുക്കുന്നതോ റൊക്കോര്‍ഡ് ചെയ്ത് അധികൃതരെ അറിയിക്കാന്‍ പരസ്യം ചെയ്ത ഭരണകേന്ദ്രങ്ങള്‍ തന്നെയാണ് ഇപ്പോൾ ഇത്തരമൊരു നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പരസ്യം പുറത്ത് വന്ന ഉടന്‍ തന്നെ ജനങ്ങള്‍ ഒട്ടേറെ സ്റ്റിങ് ഓപ്പറേഷനുകള്‍ നടത്തി വാട്‌സ് ആപ്പിലും മറ്റും വീഡിയോ സമര്‍പ്പിച്ചിരുന്നു. ഇതില്‍ പോലീസുകാര്‍ കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യങ്ങളും ഉണ്ടായിരുന്നു. അപകടം മണത്ത പോലീസ് വകുപ്പ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൈക്കൊണ്ട നടപടിയാണോ നിരോധനം എന്ന് സംശയിക്കപ്പെടുന്നു.