പൊലീസുകാരന്റെ കൈയ്യിൽ നിന്നും നാല് ലക്ഷം രൂപ ഒന്‍പത് വയസ്സുകാരി തട്ടിയെടുത്തു

single-img
23 April 2015

black-moneyമധുര: പൊലീസുകാരന്റെ കൈയ്യിൽ നിന്നും നാല് ലക്ഷം രൂപ ഒന്‍പത് വയസ്സുകാരി തട്ടിയെടുത്തു. മധുരയിലെ കോട്ട്‌വാലിയിലാണ് സംഭവം. ചൗക്കിബാഗ് ബഹദൂറിലുള്ള സ്റ്റേറ്റ് ബാങ്കില്‍ നിന്നും പണം പിന്‍വലിച്ച് വീട്ടിലേക്ക് മടങ്ങുമ്പോളാണ് പണം തട്ടിയെടുത്തത്. വിജയ്പാല്‍ സിങ് എന്ന പൊലീസുകാരനോട് വസ്ത്രത്തില്‍ അഴുക്ക് പറ്റിയിരിക്കുന്നുവെന്ന് കുട്ടി പറയുകയായിരുന്നു. ഇത് നീക്കാനായി പണപ്പെട്ടി നിലത്ത് വെച്ചപ്പോള്‍ പെണ്‍കുട്ടി അത് തട്ടിപ്പറിച്ച് ഓടുകയായിരുന്നു.
രണ്ടാഴ്ച്ചക്ക് ശേഷം നടക്കാനിരുന്ന മകളുടെ വിവാഹത്തിന് വേണ്ടിയാണ് വിജയ് പാല്‍ സിങ് പണം പിന്‍വലിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.