എസ്എസ്എല്‍സി പരീക്ഷ ഫലം വെബ്‌സൈറ്റുകളില്‍ നിന്ന് നീക്കം ചെയ്തു

single-img
23 April 2015

Kerala SSLC Results 2015വ്യാപകമായി തെറ്റുകള്‍ കണ്ടെത്തിയതിനെ തുടർന്ന് എസ്എസ്എല്‍സി പരീക്ഷയുടെ ഫലം വെബ്‌സൈറ്റുകളില്‍ നിന്ന് നീക്കി. ഐടി@സ്കൂള്‍, പരീക്ഷാഭവന്‍ സൈറ്റുകളില്‍ നിന്നാണ് ഫലം നീക്കം ചെയ്തത്. മൂല്യനിര്‍ണയ കേന്ദ്രങ്ങളില്‍ നിന്നും വീണ്ടും വിവരങ്ങള്‍ ശേഖരിച്ച് ശേഷം തെറ്റുകള്‍ തിരുത്തി വെള്ളിയാഴ്ച പൂര്‍ണമായ എസ്എസ് എല്‍സി ഫലം പ്രഖ്യാപിച്ചേക്കും. ആകെയുള്ള 54 മൂല്യനിര്‍ണയ ക്യാംപുകളില്‍ 34 എണ്ണത്തില്‍ നിന്നും ഇന്നലെ രാത്രിയോടെ പരീക്ഷ ഫലം വീണ്ടുമെത്തിച്ചിരുന്നു. ഇനി 20 മൂല്യനിര്‍ണയ ക്യാംപുകളില്‍ നിന്നു കൂടി ഫലം ലഭിക്കാനുണ്ട്.

നിലവില്‍ പ്രസിദ്ധീകരിച്ച പരീക്ഷാഫലവുമായി ഒത്തുനോക്കി തെറ്റുകള്‍ പരിഹരിച്ചാവും നാളെ പൂര്‍ണമായ പരീക്ഷാഫലം പ്രസിദ്ധീകരിക്കുക. കലാകായിക ശാസ്ത്ര രംഗത്തെ മികവിന് കുട്ടികള്‍ക്ക് കിട്ടേണ്ട ഗ്രേസ് മാര്‍ക്ക് 20 കുട്ടികള്‍ക്ക് ലഭിച്ചിട്ടില്ല.

അതേസമയം സോഫ്‌റ്റ്‌വെയറിന്റെ പ്രശ്‌നമാണ് പിഴവുകള്‍ക്ക് കാരണമായതെന്ന ആരോപണത്തിനെതിരെ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ രംഗത്തെത്തിയിട്ടുണ്ട്.  2000 കുട്ടികളുടെ മാര്‍ക്ക് ഷീറ്റാണ് അപൂര്‍ണമായിട്ടുള്ളത്.