സ്‌പൈസ് ജെറ്റ് കൊച്ചിയിൽ നിന്നും ഗള്‍ഫിലേക്കും മാലിയിലേക്കും കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങും

single-img
23 April 2015

SpiceJetന്യൂഡല്‍ഹി: സ്‌പൈസ് ജെറ്റ് ഗള്‍ഫ് മേഖലയിലേക്കും മാലിയിലേക്കും കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങുന്നതിന് പദ്ധതിയിടുന്നു. പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന സ്‌പൈസ് ജെറ്റിന്റെ ശ്രമം. സിയാല്‍ കമ്പനിയുടെ അന്താരാഷ്ട്ര സര്‍വീസുകളുടെ ഹബ്ബാക്കിയാവും കൂടുതല്‍ സര്‍വീസ് നടത്തുകയെന്ന് സ്‌പൈസ് ജെറ്റ് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

കൊച്ചി കേന്ദ്രമാക്കി കൂടുതല്‍ വിദേശ സര്‍വീസുകള്‍ തുടങ്ങുന്നതു സംബന്ധിച്ച് ബുധനാഴ്ച സിയാല്‍ അധികൃതരും സ്‌പൈസ് ജെറ്റ് അധികൃതരും ചര്‍ച്ച നടത്തിയിരുന്നു. നിലവില്‍ സ്‌പൈസ് ജെറ്റിന് ദുബായിയിലേക്കും മാലിയിലേക്കും കൊച്ചിയില്‍ നിന്ന് സര്‍വീസുണ്ട്. ഈ റൂട്ടുകളില്‍ യാത്രക്കാരേറെയുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.

ഇന്ത്യയിലെ മറ്റു നഗരങ്ങളില്‍ നിന്ന് കൊച്ചി വഴി മാലിക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിനാണ് മറ്റൊരു പദ്ധതി. നിലവില്‍ ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ, പുണെ, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് കൊച്ചിയില്‍ നിന്ന് കമ്പനി സര്‍വീസ് നടത്തുന്നുണ്ട്.