കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട രാജ്യസഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നു

single-img
23 April 2015

vayalar-ravi-ragesh-vahab_0

Image Courtesy: madhyamam

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട രാജ്യസഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നു. തുടര്‍ച്ചയായി രണ്ടാം തവണ രാജ്യസഭയില്‍ എത്തുന്ന കോണ്‍ഗ്രസ് എം പി വയലാര്‍ രവി,  എം പി അബ്‌ദുള്‍ വഹാബ്, സി പി എമ്മിന്റെ കെ കെ രാഗേഷ് എന്നിവരാണ് ഇന്ന് ചുമതലയേല്‍ക്കുന്നത്. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി സത്യവാചകം ചൊല്ലിക്കൊടുക്കും. ഉപരാഷ്ട്രപതിയുടെ ചേംബറില്‍ രാവിലെ 11 നാണു സത്യപ്രതിജ്ഞാ ചടങ്ങ്.മെയ് 13 വരെ നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതി ബില്‍ ഉള്‍പ്പടെ സുപ്രധാന ബില്ലുകള്‍ ചര്‍ച്ചക്ക്‌ വരും. അതേസമയം, ഭൂമിയേറ്റെടുക്കല്‍ നിയമഭേദഗതി ബില്‍ പിന്തുണക്കുമെന്ന് കരുതിയ സമാജ്​വാദി പാര്‍ട്ടി ഉള്‍പ്പടെയുള്ളവര്‍ എതിരാകുമെന്നതും സര്‍ക്കാരിന്​ സഭയില്‍ ഭീഷണിയാകും.