ബിജെപി അടവ് മാറ്റുന്നു; 8 വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനം നടപ്പിലാക്കില്ല

single-img
23 April 2015

8589130505349-indian-cow-wallpaper-hdഷില്ലോങ്: രാജ്യത്തെ 8 വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനം നടപ്പിലാക്കാനുള്ള ആലോചനയില്ലെന്ന് ബിജെപി. രാജ്യത്തോട്ടാകെ ഗോവധം നടപ്പാക്കണമെന്ന് ബിജെപി ആലോചിക്കുന്ന സാഹചര്യത്തിലാണ് ബി.ജെ.പിയുടെ മനംമാറ്റം. ജനറല്‍ സെക്രട്ടറി റാം മാധവ് പാര്‍ട്ടി പ്രസിഡന്റ് അമിത് ഷായ്‌ക്കൊപ്പം മേഘാലയ സന്ദര്‍ശനത്തിന് ഇടയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയും രാജ്യത്തോട്ടാകെ ഗോവധം നിരോധനംനടപ്പാക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

8 സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനം നടപ്പിലാക്കിക്കില്ല എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനം പൂര്‍ണമായി നടപ്പിലാക്കാന്‍ പാര്‍ട്ടിക്ക് ആലോചനയുണ്ടന്നും റാം മാധവ് കൂട്ടിച്ചേര്‍ത്തു ചില സംസ്ഥാനങ്ങളില്‍ വര്‍ഷങ്ങളായി നിരോധനം നിലവിലുണ്ട്. എന്നാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്ഥിതി വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനം നടപ്പാക്കിയാൽ ബിജെപിക്ക് അവിടെ പിടിച്ച് നിൽക്കാൻ കഴിയില്ലെന്ന് കണ്ടാണ് ഈ മലക്കം മറിച്ചിലെന്ന് വിദഗ്ദ്ധരുടെ അഭിപ്രായം.