തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ പദ്ധതിക്ക് മന്ത്രിസഭാ യോഗ അനുമതി

single-img
22 April 2015

download (2)തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുന്നതിന് ഇന്നു ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകി. മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആണ് ഇകാര്യം അറിയിച്ചത് . പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ മാനാഞ്ചിറ-മീഞ്ചന്ത റോഡ്, തിരുവനന്തപുരത്തെ കഴക്കൂട്ടം-കേശവദാസപുരം റോഡ് എന്നിവ വീതി കൂട്ടുമെന്നും അദ്ദേഹം മന്ത്രിസഭാ യോഗത്തിനു ശേഷം പറഞ്ഞു.

ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് ശ്രീധരന് ഏതെങ്കിലും തരത്തിലുള്ള വേദനയുണ്ടാക്കിയിട്ടുണ്ടെങ്കിൽ സർക്കാരിന് അതിൽ വിഷമം ഉണ്ട്. ലൈറ്റ് മെട്രോ പദ്ധതിയുടെ തുടർ കാര്യങ്ങൾ ശ്രീധരനുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.