ജുവനൈല്‍ ജസ്റ്റിസ് ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

single-img
22 April 2015

imagesജുവനൈല്‍ ജസ്റ്റിസ് ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. നടപ്പ് പാർലമെന്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് അരുൺ ജെയ്‌റ്റ്ലി പറഞ്ഞു.കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങളിലാണ് ഭേദഗതി. പുതിയ ബില്ലനുസരിച്ച് ഹീനമായ കുറ്റകൃത്യങ്ങളില്‍ 16 വയസ് തികഞ്ഞാല്‍ മുതിര്‍ന്നവരായി പരിഗണിക്കും. കുറ്റകൃത്യം ഹീനമാണോയെന്ന് ജുവനൈല്‍ ബോര്‍ഡ് തീരുമാനിക്കും.