ഭൂമി ഏറ്റെടുക്കല്‍ ബില്ല്:ആംആദ്മി പാര്‍ട്ടിയുടെ പ്രതിഷേധത്തിനിടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

single-img
22 April 2015

download (4)ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ ആംആദ്മി പാര്‍ട്ടി നടത്തുന്ന പ്രതിഷേധത്തിനിടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ദൗസ സ്വദേശിയായ ഗജേന്ദ്രയാണ് മരിച്ചത്. പ്രതിഷേധവേദിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇരിക്കുമ്പോഴാണ് സംഭവം ഉണ്ടായത്.റാലിക്കിടെ സമീപത്തെ മരത്തിൽ കയറി ഇയാൾ തൂങ്ങി മരിക്കാൻ ശ്രമിക്കുകയായിരുന്നു.

ഉടൻ തന്നെ ആം ആദ്മി പ്രവർത്തകരിൽ ചിലർ മരത്തിൽ കയറി ഇയാളെ പണിപ്പെട്ട് താഴെയിറക്കി ആശുപത്രിയിലെത്തിച്ചു. എന്നാൽ അൽപസമയത്തിനു ശേഷം മരണം സംഭവിക്കുകയായിരുന്നു.

എന്നാൽ പോലീസിന്റെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് ആംആദ്മി പ്രവര്‍ത്തകര്‍ പറയുന്നു.. പ്രതിഷേധം നടക്കുന്ന ഇടത്ത് ആവശ്യത്തിന് പോലീസുകാരുണ്ടായിരുന്നില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് ഡല്‍ഹി പോലീസ് അന്വേഷണം തുടങ്ങി.