മേഖാലയ സന്ദര്‍ശനത്തിന് എത്തുന്ന അമിത്ഷായെ കാത്തിരിക്കുന്നത് ഗോമാംസ വിരുന്നും പന്ത്രണ്ട് മണിക്കൂര്‍ ബന്ദും

single-img
22 April 2015

amitshahmകിഴക്കന്‍ മേഖലകളില്‍ ബി.ജെ.പിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മേഘാലയ സംസ്ഥാന സന്ദര്‍ശനത്തിന് എത്തുന്ന ബിജെപി അധ്യക്ഷന്‍ അമിതാ ഷായെ കാത്തിരിക്കുന്നത് ഗോമാംസ വിരുന്നും പന്ത്രണ്ട് മണിക്കൂര്‍ ബന്ദും.

ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്കു മേല്‍ സംഘപരിവാര്‍ അനുകൂലികള്‍ നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിക്കാനായി ത്മ യു റാങ്‌ലി – ജുകി എന്ന സംഘടനയാണ് ഗോമാംസ വിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്. മേഘാലയ രാഷ്ട്രീയ മേഖലകളില്‍ സമ്മര്‍ദ രാഷ്ട്രീയ തന്ത്രം പയറ്റുന്ന സംഘടനയാണ് ത്മ യു റാങ്‌ലി – ജുകി.