അഗതി മന്ദിരങ്ങളില്‍ കഴിയുന്ന, തങ്ങളുടെ കൂടെ പഠിക്കുന്ന സഹോദരങ്ങള്‍ക്കുവേണ്ടി ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും ശേഖരിച്ച് എത്തിക്കുകയാണ് ചൂരക്കടവ് ഹോളിക്രോസ് സണ്‍ഡേ സ്‌കൂളിലെ കുരുന്നുകള്‍

single-img
22 April 2015

Choorappadavu

അവധിക്കാലം ആഘോഷ കാലമാണ് കുട്ടികള്‍ക്ക്. അവര്‍ക്ക് രണ്ടുമാസം കിട്ടുന്ന അവധിക്കാലം കളിയും കലാപ്രവര്‍ത്തനങ്ങളും മറ്റു വിനോദ- പഠനങ്ങളുമായി കടന്നുപോകും. എന്നാല്‍ ചൂരപ്പടവ് മഹാളിക്രോസ് സണ്‍ഡേ സ്‌കൂളിലെ കുട്ടികള്‍ അതില്‍ നിന്നും വ്യത്യസ്തരാണ്. കിട്ടുന്ന രണ്ടുമാസ അവധിക്കാലം തങ്ങളുടെ സഹോദരങ്ങള്‍ക്ക് അടുത്ത വര്‍ഷത്തേക്കുള്ള കരുതലായി മാറ്റുകയാണ് ഈ കുരുന്നുകള്‍.

അധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും മറ്റു മുതിര്‍ന്ന വ്യക്തികളുടെയും സഹായത്തോടെ കുട്ടികള്‍ തങ്ങളുടെ നാട്ടിലെ ഓരോ വീടും കയറിയിറങ്ങി ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും ശേഖരിക്കുകയാണ് ഈ അവധിക്കാലത്ത. തങ്ങള്‍ക്കൊപ്പം ഒരു ബഞ്ചിലിരുന്ന് പഠിക്കുന്ന, എന്നാല്‍ അഗതി മന്ദിരങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ക്കു വേണ്ടി അവര്‍ അത് ശേഖരിച്ച് എത്തിക്കുന്നു. തങ്ങളാല്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്ത് മുതിര്‍ന്നവരുടെ പോലും ാദരവ് ഏറ്റുവാങ്ങുകയാണ് മാതൃകാപരമായ പ്രവര്‍ത്തനം ചെയ്യുന്ന ഈ കുരുന്നുകള്‍.

ഭക്ഷണസാധനങ്ങളായ ചക്ക, മാങ്ങ, തേങ്ങ, വെളിച്ചെണ്ണ, മറ്റു പച്ചക്കറികള്‍, ഇവരുടെ ഈ ദ,ത്യമറിഞ്ഞ് ആഴുകള്‍ നല്‍കുന്ന സംഭാവനകള്‍ എന്നിവ സ്വീകരിച്ച് കുട്ടികള്‍ സ്‌കൂളിലെത്തിക്കുകയും അവ തളിപ്പറമ്പ് മേഖലയിലെ മൂന്ന് അഗതിമന്ദിരങ്ങളില്‍ എത്തിച്ചുകൊടുക്കുകയുമാണ് ഇവര്‍ ശചയ്യുന്നത്. അനാഥത്വണത്തിന്റെ പേരില്‍ അഗതിമന്ദിരങ്ങളില്‍ കഴിയുന്നവര്‍ യഥാര്‍ത്ഥത്തില്‍ അനാഥരല്ലെന്നും അവര്‍ തങ്ങളുടെ സഹോദരങ്ങളാണെന്നും അവര്‍ തുറന്നു കാട്ടുന്നു. മാത്രമല്ല തങ്ങളുടെ സഹോദരങ്ങള്‍ക്ക് സഹായവുമായി ഞങ്ങള്‍ എപ്പോഴും കൂടെയുണ്ടെന്നും ഇവരുടെ പ്രവര്‍ത്തനങ്ങളിലൂടെ ലോകത്തെ ബോദ്ധ്യപ്പെടുത്തുന്നു.