ഇന്റര്‍നെറ്റ് അവകാശത്തെ മാനിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍

single-img
22 April 2015

netneutrality__111110183035ഇന്റര്‍നെറ്റ് എല്ലാവരുടേതുമാകണമെന്നതാണ് സര്‍ക്കാരിന്റെ നയമെന്നും യുവജനങ്ങളുടെ ഇന്റര്‍നെറ്റ് അവകാശത്തെ മാനിക്കുന്നതായും കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ്. നെറ്റ് ന്യൂട്രാലിറ്റിയെക്കുറിച്ച് ചര്‍ച്ചചെയ്യണമെന്നും ട്രായുടെ നീ ക്കം തടയണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു രവി ശങ്കര്‍ പ്രസാദ്.

നെറ്റ് ന്യൂട്രാലിറ്റി ഉറപ്പുവരുത്താന്‍ നിയമത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്നും അല്ലങ്കില്‍ പുതിയ നിയമമുണ്ടാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ഇന്റര്‍നെറ്റും വ്യാപാരികള്‍ക്കായി തീറെഴുതുകയാണ് സര്‍ക്കാരെന്ന് രാഹുല്‍ ആരോപിച്ചു.

നേരത്തെ ചോദ്യോത്തരവേള നിര്‍ത്തിവെച്ച് അടിയന്തരപ്രമേയം ചര്‍ച്ചചെയ്യണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആവശ്യമെങ്കിലും ചോദ്യോത്തരവേളയ്ക്ക് ശേഷം ചര്‍ച്ചചെയ്യാന്‍ സമയം അനുവദിക്കാമെന്നായിരുന്നു സ്പീക്കര്‍ സുമിത്ര മഹാജന്റെ മറുപടി