നെറ്റ് ന്യൂട്രാലിറ്റി; ഇന്റര്‍നെറ്റും വ്യാപാരികള്‍ക്കായി തീറെഴുതുകയാണ് സര്‍ക്കാരെന്ന് രാഹുൽ ഗാന്ധി

single-img
22 April 2015

11149362_860399100683931_5851350993341289231_nപാർലമെന്റിന്റെ ചോദ്യോത്തര വേള നിർത്തിവെച്ച് നെറ്റ് ന്യൂട്രാലിറ്റിയെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് രാഹുൽ ഗാന്ധി.നെറ്റ് ന്യൂട്രാലിറ്റി വിഷയത്തിൽ രാഹുൽ ഗാന്ധി അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകി

നെറ്റ് ന്യൂട്രാലിറ്റി ഉറപ്പുവരുത്താന്‍ നിയമത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്നും അല്ലങ്കില്‍ പുതിയ നിയമമുണ്ടാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ഇന്റര്‍നെറ്റും വ്യാപാരികള്‍ക്കായി തീറെഴുതുകയാണ് സര്‍ക്കാരെന്ന് രാഹുല്‍ ആരോപിച്ചു.

പാർലമെന്റിൽ മോഡി സർക്കാരിനെ കടന്നാക്രമിച്ച കഴിഞ്ഞ ദിവസത്തെ പ്രസംഗത്തിനു പിന്നാലെയാണു നെറ്റ് ന്യൂട്രാലിറ്റിയെക്കുറിച്ച് സംസാരിക്കാൻ രാഹുൽ ഗാന്ധി പാർലമെന്റിൽ എത്തുന്നത്.രണ്ട് മാസത്തെ അജ്ഞാത വാസത്തിനു ശേഷം കഴിഞ്ഞ തിങ്കളാഴ്ചയാണു രാഹുൽ ഗാന്ധി പാർലമെന്റിൽ തിരിച്ചെത്തിയത്

ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ യാതൊരുവിധ നിയന്ത്രണവുമേര്‍പ്പെടുത്തില്ലെന്നു കേന്ദ്ര വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്. ഇക്കാര്യത്തില്‍ ട്രായ് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.

ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതിനെതിരേ രാഹുല്‍ഗാന്ധി നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.