90 വയസ്സുള്ള സ്വന്തം അമ്മയെ തന്റെ വീട്ടിലാക്കിയതില്‍ പ്രതിഷേധിച്ച് അവരെ റോഡിലിറക്കി നിര്‍ത്തി വീടും പൂട്ടി മൂന്നാറില്‍ ടൂറിന് പോയ മകള്‍ക്കെതിരെ പോലീസ് കേസെുത്തു

single-img
22 April 2015

Mary

90 വയസുള്ള ചമ്പക്കര ശില്‍പശാല റോഡില്‍ കാഞ്ഞിരപ്പിള്ളില്‍ പരേതനായ മത്തായിയുടെ ഭാര്യ മേരി(90)യെ റോഡിലുപേക്ഷിച്ച് മൂന്നാറില്‍ ഉല്ലാസയാത്ര പോയ മകള്‍ക്കെതിരെയും അതിനു വഴിവെച്ച മരുമകള്‍ക്കെതിരെയുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മാതാവിനെ വഴിയിലുപേക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ മകള്‍ ഷേര്‍ളി (50) മരുമകള്‍ ഷൈനി (42) എന്നിവര്‍ക്കെതിരെ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും ക്ഷേമത്തിനായുള്ള നിയമപ്രകാരം പോലീസ് കേസെടുത്തിരിക്കുകയാണ്.

പൊലീസ് പറയുന്നത് ഇങ്ങനെ: തടിക്കച്ചവടക്കാരനായ മേരിയുടെ ഭര്‍ത്താവ് 20 വര്‍ഷം മുന്‍പ് മരിച്ചതിനെ തുടര്‍ന്ന് ചമ്പക്കരയിലെ കാഞ്ഞിരപ്പിള്ളിയിലെ സ്വന്തം വീട്ടില്‍ മേരി മക്കളിലൊരാളായ ഷേര്‍ളിക്കും കുടുംബത്തിനുമൊപ്പമാണ് കഴിഞ്ഞിരുന്നത്. മേരിയുടെ മക്കളില്‍ എല്ലാപേരും നല്ല നിലയില്‍ കഴിയുന്നവരാണ്. മകള്‍ ഷേര്‍ളിയും മകന്‍ ജോസിയുമൊഴിച്ച് മറ്റ് മക്കളെല്ലാം അന്യനാട്ടിലാണ് കഴിയുന്നത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അമ്മയെ നോനക്കാന്‍ കഴിയില്ലെന്ന് കാട്ടി മേരിയെ ഷേര്‍ളി സഹോദരന്‍ ജോസിയുടെ വീട്ടില്‍ കൊണ്ടുചെന്നാക്കുകയായിരുന്നു. പക്ഷേ ജോസി നാട്ടിലിലെ്ന്ന് പറഞ്ഞ് ജോസിയുടെ ഭാര്യ ഭാര്യ ഷൈനി ഇന്നലെ രാവിലെ മേരിയെ തിരികെ ഷെര്‍ലിയുടെ വീട്ടില്‍ ശകാണ്ടു വിട്ടു. അതില്‍ ദേഷ്യം പൂണ്ട ഷേര്‍ലി തന്റെ അമ്മയെ റോഡിലിറക്കി നിര്‍ത്തി വീടും ഗേറ്റും പൂട്ടി മൂന്നാറിലേക്ക് പോയി.

റോഡില്‍ കരഞ്ഞുകൊണ്ട് നില്‍ക്കുന്ന മേരിയെ കണ്ട് നാട്ടുകാര്‍ മരട് ജനമൈത്രി പൊലീസില്‍ വിവരം അറിയിക്കുകയും തുടര്‍ന്നു അവരെത്തി മേരിക്ക് ശവള്ളവും ഭക്ഷണവും നല്‍കി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഈ സമയം അരൂരില്‍ താമസിക്കുന്ന കൊച്ചുമകന്‍ ജോബി വിവരങ്ങള്‍ അറിഞ്ഞ് ആശുപത്രിയിലെത്തി. അമ്മൂമ്മയെ സംരക്ഷിക്കാന്‍ താന്‍ തയ്യാറാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ജോബിക്കൊപ്പം മേരിയെ മപാലീസ് അയക്കുകയായിരുന്നു.