രാവണന്റെ ജീവിതത്തിലെ അറിയാ കഥകളുമായി ശ്രീലങ്കന്‍ സ്വദേശിയുടെ രാവണ- ദ കിങ് ഓഫ് ലങ്ക എന്ന പുസ്തകം

single-img
22 April 2015

raavana

രാമായണത്തിലെ വില്ലന്‍ രാവണന് വേണ്ടി ഒരു പുസ്തകം. പക്ഷേ ആ പുസ്തകത്തില്‍ രാവണന്‍ വില്ലനല്ല. തന്റെ നാടിന്റെ ക്ഷേമാഐശ്വര്യങ്ങള്‍ക്കു വേണ്ടി അഹോരാത്രം പ്രയത്‌നിച്ച രാജാവാണ്. മറ്റാരുമറിയാത്ത രാവണന്റെ ഗുണങ്ങളെ പുറത്തുകൊണ്ടുവരുവാനുദ്ദേശിച്ച് ശ്രീലങ്കക്കാരനായ മിറാണ്ടോ ഒബെയ്‌സെക്കരെ എന്നയാള്‍ എഴുതിയ ബുക്കാണ് ലങ്കാധിപനായ രാവണന്‍ അഥവാ രാവണ, ദ കിങ് ഓഫ് ലങ്ക.

രാവണനെ മഹത്വവത്കരിക്കുന്ന ഈ പുസ്തകം പുരാവസ്തു പഠനങ്ങളും താളിയോലകളില്‍ നിന്ന് ലഭിച്ച വിവരങ്ങളും അടിസ്ഥാനമാക്കിയെഴുതിയതാണെന്നും രചയിതാവ് പറയുന്നു. യഥാര്‍ത്ഥത്തില്‍ രാമരാവണ യുദ്ധത്തില്‍ രാവണന്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും ബോധക്ഷയം സംഭവിക്കുക മാത്രമേ ഉണ്ടായുള്ളുവെന്നുമാണ് ഗ്രന്ഥകര്‍ത്താവിന്റെ വാദം. മാത്രമല്ല ഭാര്യ മണ്ഡോദരിയും സഹോദരന്‍ വിഭീഷണനും ചേര്‍ന്ന് യുദ്ധ രഹസ്യങ്ങള്‍ രാമന് ചോര്‍ത്തിക്കൊടുത്തില്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ കേള്‍ക്കുന്ന രാമയാണമായിരിക്കില്ല കേള്‍മകക്ണ്ടി വരുമായിരുന്നതെന്നും അദ്ദേഹം പറയുന്നു.

ഋഷി തുല്യനും പോരാളികളിലെ അഗ്രഗണ്യനും വൈദ്യന്‍മാരിലെ വിദഗ്ധനുമായിരുന്നു രാവണനെന്നും പുസ്തകം പറയുന്നു. ജ്യോതിശാസ്ത്ര വിദഗ്ദനായിരുന്ന രാവണന്‍ ഭരണാധികാരികള്‍ക്കിടയിലെ രാജാവായിരുന്നു. എന്നാല്‍ രാവണന്‍ സീതയെ തട്ടിക്കൊണ്ടുപോന്നു എന്നത് സത്യമാണെന്ന് പുസ്തകം പറയുന്നുണ്ട്. ഒരു ദുര്‍ബല നിമിഷത്തില്‍ തോന്നിയ ആ ഒരു പ്രവര്‍ത്തിയാണ് രാവണ സാമ്രാജ്യത്തിന്റെ അധ:പതനം സാധ്യമാക്കിയതെന്നും ഗ്രന്ഥകര്‍ത്താവ് സൂചിപ്പിക്കുന്നു. രാവണനെ തട്ടിച്ചു നോക്കുനോക്കുമ്പോള്‍ സൈനിക ബലത്തിന്റെ കാര്യത്തിലോ, ആള്‍ബലത്തിന്റെ കാര്യത്തിലോ ശ്രീരാമന്‍ അത്ര വലിയവനായിരുന്നില്ലെങ്കിലും സത്യം ജയിക്കുമെന്ന വിശ്വാസക്കാരനായിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു.

ശക്തമായ ഒരു നാവിക സേനക്ക് ഉടമയായിരുന്ന രാവണന്‍ ശത്രുക്കളില്‍ നിന്ന് രക്ഷ നേടാന്‍ മണ്ണിനടിയല്‍ ദുര്‍ഘടമായ അനേകം കിടങ്ങുകള്‍ രാവണന്‍ തീര്‍ത്തിരുന്നു. സ്വന്തമായി വിമാനം ഉണ്ടായിരുന്ന രാവണന്‍ നല്ലൊരു വൈമാനികന്‍ കൂടി ആയിരുന്നു. ലോകത്തിലാദ്യമായി പടച്ചട്ടയണിഞ്ഞ സൈനികര്‍ രാവണ സൈന്യത്തിന്റേതായിരുന്നു. പാറക്കല്ലുകളെപ്പോലും അലിയിപ്പിക്കുന്ന രസതന്ത്ര വിദ്യയും രാവണന് സ്വന്തമായിരുന്നു. എന്നിങ്ങനെ മപാകുന്നു രാവണ ചരിതങ്ങള്‍.