എസ്.എസ്.എല്‍.സി മൂല്യ നിര്‍ണ്ണയ വേളയില്‍ കൂടുതല്‍ കെട്ടുകള്‍ നോക്കുന്നവര്‍ക്ക് കൂടുതല്‍ തുക തരുമെന്നുള്ള പരീക്ഷാ സെക്രട്ടറിയുടെ സര്‍ക്കുലര്‍ പുറത്ത്

single-img
22 April 2015

hqdefaultസര്‍ക്കാരിന്റെ സാമ്പത്തിക ലേലംവിളിയാണ് എസ്.എസ്.എല്‍.സി മൂല്യ നിര്‍ണ്ണയത്തില്‍ സംഭവിച്ച പാളീച്ചകള്‍ക്ക് കാരണമായതെന്ന തെളിവുമായി പരീക്ഷാ സെക്രട്ടറിയുടെ സര്‍ക്കുലര്‍ പുറത്തായി. എസ്.എസ്.എല്‍.സി മൂല്യ നിര്‍ണ്ണയ വേളയില്‍ കൂടുതല്‍ കെട്ടുകള്‍ നോക്കുന്നവര്‍ക്ക് കൂടുതല്‍ തുക തരുമെന്നുള്ള പരീക്ഷാ സെക്രട്ടറി മൂല്യനിര്‍ണയ നിര്‍ണയ ക്യാമ്പുകളുടെ ചുമതലയുള്ള അധ്യാപകര്‍ക്കയച്ച സര്‍ക്കുലറാണ് പുറത്തു വന്നത്.

രണ്ടുകെട്ട് പേപ്പറുകള്‍ നോക്കേണ്ട സ്ഥാനത്ത് അഞ്ചുകെട്ട് പേപ്പര്‍ വരെ അധ്യാപകര്‍ ഒരു ദിവസം പരിശോധിച്ചതായാണ് വിവരങ്ങള്‍. കൂടുതല്‍ പേപ്പറുകള്‍ നോക്കുന്നവര്‍ക്ക് അധികമായി നോക്കുന്ന ഒരു കെട്ട് പേപ്പറിന് 200 രൂപ വീതം നല്‍കാമെന്ന വാഗ്ദാനമാണ് സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് മൂല്യ നിര്‍ണ്ണയം വേഗത്തിലാക്കിയത്. 24 മുതല്‍ 32വരെ ഉത്തരകടലാസുകളാണ് ഒരു കെട്ടിലുള്ളത്.

മുമ്പ് അധികമായി നോക്കുന്ന പേപ്പറിന് ചെറിയ തുകയായിരുന്നു പ്രതിഫലമായി നല്‍കിയിരുന്നത്. എന്നാല്‍ പ്രതിഫലം വര്‍ധിപ്പിച്ചതോടെ പരിശോധന രപഹസനമായി മാറുൃകയായിരുന്നു. അതായത് 160 ഉത്തരകടലാസുകള്‍വരെ ഒരു ദിവസം അധ്യാപകര്‍ക്ക് പരിശോധിക്കേണ്ടിവന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.