സോളാര്‍ തട്ടിപ്പ്;ആസൂത്രണത്തിനു പിന്നില്‍ ആന്റോ ആന്റണിയെന്ന് പി സി ജോർജ്ജ്

single-img
22 April 2015

pc-george-media.jpg.image.576.432സോളര്‍ ഇടപാടിന്റെ കേന്ദ്രബിന്ദു ആന്റോ ആന്റണി എംപിയാണെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. കേരളം മുഴുവന്‍ സോളര്‍ പദ്ധതി വ്യാപിപ്പിക്കാന്‍ കമ്പനിയുണ്ടാക്കി. സംസ്ഥാന സര്‍ക്കാരിനു മുന്‍പാകെ സമര്‍പിക്കപ്പെട്ട 1.6 ലക്ഷം കോടി രൂപയുടെ പദ്ധതിയുടെ ചുവടുപിടിച്ചാണ് തട്ടിപ്പെന്നും ജോർജ്ജ്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സ്വാധീനിച്ചാണ് പദ്ധതിക്ക് അംഗീകാരം നേടിയത്. മുഖ്യമന്ത്രി, മന്ത്രിമാരായ കെ.സി ജോസഫ്, ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും ഇടപാടില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സരിത നായര്‍ വെറും ഇടനിലക്കാരി മാത്രമാണെന്നും ജോര്‍ജ് പറഞ്ഞു. സോളാര്‍ ജുഡീഷ്യല്‍ കമ്മിഷനു മുമ്പാകെ മൊഴി നല്‍കുന്നതിനു മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോര്‍ജ്.

മുഖ്യമന്ത്രിയും ചില മന്ത്രിമാരും ഇതൊരു ബിസിനസായി കൊണ്ടുപോകാമെന്ന് തിരുമാനിച്ചിരുന്നതായും പി.സി.ജോര്‍ജ് പറഞ്ഞു.