ലഖ്‌വിയെ പാക്കിസ്ഥാന്‍ സൈന്യം സംരക്ഷിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം

single-img
22 April 2015

814972-ZakiurRehmanLakhviAFP-1419978343-951-640x480ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന്‍ ലഖ്‌വിയെ പാക്കിസ്ഥാന്‍ സൈന്യം കനത്ത കാവലൊരുക്കി സംരക്ഷിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഏപ്രില്‍ 10നു ജയില്‍ മോചിതനായ ലഖ്‌വിയെ ലാഹോറിലെ ഒരു വീട്ടില്‍ സുരക്ഷിതമായി പാര്‍പ്പിച്ചിരിക്കുന്നതായാണ് വിവരം. ചുറ്റും കാവലിന് മഫ്തിയില്‍ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.

പാക്കിസ്ഥാന്‍ സൈന്യത്തിലെ ഉന്നതരുമായി ലഖ്‌വിക്ക് നിരന്തര സമ്പര്‍ക്കമുണ്ടാകാമെന്ന സംശയം തള്ളിക്കളയാനാകില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. പാക്കിസ്ഥാന്‍ സര്‍ക്കാരിനു ഉപദ്രവകാരികളല്ലാത്ത ലഖ്‌വിയെയും ഹാഫിസ് സയീദിനെയും സംരക്ഷിച്ചു നിര്‍ത്താന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നതായാണ് കരുതുന്നത്. ലഖ്‌വിയുടെ ജയില്‍മോചനത്തിനു ശേഷം ഇന്ത്യയിലെ സുരക്ഷാ ഏജന്‍സികളും ജാഗ്രതയിലാണ്.

ലഷ്‌കറെ തയിബ ഭീകരര്‍ ഒരിക്കല്‍കൂടി ഇന്ത്യ ആക്രമിക്കാന്‍ പദ്ധതിയിടുന്നതുകൊണ്ടാകാം പാക്കിസ്ഥാന്‍ ലഖ്‌വിയെ സംരക്ഷിക്കാന്‍ തയാറാകുന്നതെന്നും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു.